1 GBP = 105.54
breaking news

ഈ വർഷവും കേരളീയം നടത്തും; ഡിസംബറിൽ നടത്താൻ ആലോചന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

ഈ വർഷവും കേരളീയം നടത്തും; ഡിസംബറിൽ നടത്താൻ ആലോചന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർ‌ക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു.
ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ് നീക്കിവെച്ചത്.

കഴിഞ്ഞവർഷ ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരിൽ വിവിധ കലാ- സാസ്‌കാരിക പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിച്ചത്.

ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയ സമാപന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞതവണ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more