1 GBP = 105.54
breaking news

‘റഷ്യ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്ത്; കസാനിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ ആരംഭിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘റഷ്യ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്ത്; കസാനിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ ആരംഭിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി


റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യയിലെ കസാനിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ ഇന്ത്യ ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി. രാവിലെ മോസ്‌കോയിലെ കാൾട്ടൺ ഹോട്ടലിലാണ് മോദി റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്.

യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ സ്മാരകത്തിൽ മോദി ആദരാഞ്ജലി അർപ്പിക്കും. ആണവോർജ സാങ്കേതികവിദ്യയെപ്പറ്റിയുള്ള റഷ്യൻ ആണവോർജ കമ്മീഷനായ റോസാറ്റത്തിന്റെ പ്രദർശനം കാണാൻ പിന്നീട് പുടിനൊപ്പം മോദി പോകും. അതിനുശേഷം ഔദ്യോഗിക ചർച്ചകളും പ്രതിനിധി തല ചർച്ചകളും ക്രെംലിനിൽ നടക്കും.

എണ്ണ, എൽ എൻ ജി എന്നിവയിൽ ദീർഘകാല കരാറുകളും ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ, ചെന്നൈ – വ്‌ളാഡിവോസ്റ്റോക്ക് മാരിടൈം റൂട്ട് , നോർത്ത് സീ കോറിഡോർ തുടങ്ങിയ പദ്ധതികളും ചർച്ചയാകും. അതേസമയം പുതിയ പ്രതിരോധ കരാറുകൾ ഒപ്പിടില്ല. എന്നാൽ കാലതാമസം നേരിട്ട എസ്- 400 മിസൈൽ ഡിഫൻസ് സിസ്റ്റത്തിന്റെ ഡെലിവറി വേഗത്തിലാക്കാനും മോദി ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന 22-ാമത് റഷ്യ- ഇന്ത്യ ഉച്ചകോടിയിൽ ഊർജം, വ്യാപാരം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more