1 GBP = 110.31

യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

യുക്രെയ്ൻ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രിക്കു നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. യുക്രെയ്ൻ തലസ്ഥാനമായ കീവിലാണ് ആശുപത്രിക്കുനേരെ ആക്രമണം നടന്നത്. നഗരത്തിന്‍റെ മധ്യഭാഗത്തുള്ള മറ്റൊരു കെട്ടിടത്തിൽ നടത്തിയ ആക്രമണത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടമായി. ഏതാനും മാസങ്ങൾക്കിടെ നടന്ന വലിയ ആക്രമണമാണിത്.

റഷ്യയുടെ അത്യാധുനിക മിസൈലുകളിൽ ഒന്നായ കിൻസാൽ ഹൈപ്പർ സോണിക് മിസൈലാണ് പ്രയോഗിച്ചത്. ആക്രമണത്തിന്‍റെ ആഘാതത്തിൽ നഗരത്തിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങൾക്കു നേരെ നാൽപതോളം മിസൈൽ ആക്രമണം നടത്താൻ റഷ്യ ലക്ഷ്യമിടുന്നതായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു.

അതിനിടെ, ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മോസ്കോയിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. യുദ്ധ സമയത്ത് ഇരു രാജ്യങ്ങളുടെയും തലവന്മാരുമായി മോദി ടെലഫോൺ സംഭാഷണം നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more