1 GBP = 108.05
breaking news

റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നി​ന് നാ​റ്റോ സ​ഖ്യം പി​ന്തു​ണ തു​ട​രാ​ൻ സാ​ധ്യ​ത

റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നി​ന് നാ​റ്റോ സ​ഖ്യം പി​ന്തു​ണ തു​ട​രാ​ൻ സാ​ധ്യ​ത

ബ്ര​സ​ൽ​സ്: റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നി​ന് നാ​റ്റോ സ​ഖ്യം പി​ന്തു​ണ തു​ട​രാ​ൻ സാ​ധ്യ​ത. എ​ന്നാ​ൽ, നാ​റ്റോ അം​ഗ​ത്വ​ത്തി​നു​വേ​ണ്ടി യു​ക്രെ​യ്ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി യു​ക്രെ​യ്ന് ആ​യു​ധ​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജെ​ൻ​സ് ​സ്​​റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗ് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച വാ​ഷി​ങ്ട​ണി​ൽ ന​ട​ക്കു​ന്ന നാ​റ്റോ സ​ഖ്യ​രാ​ജ്യ​ങ്ങ​ളു​ടെ മൂ​ന്ന് ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ തീ​രു​മാ​ന​മാ​കും. സ​ഖ്യ​ത്തി​ന്റെ 75ാം വാ​ർ​ഷി​ക​മാ​ണി​ത്. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വോ​ളോ​ദ​മി​ർ സെ​ല​ൻ​സ്കി​യു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ശേ​ഷം ഓ​രോ വ​ർ​ഷ​വും നാ​റ്റോ സ​ഖ്യം 43 ബി​ല്യ​ൻ ​യു.​എ​സ് ഡോ​ള​റാ​ണ് യു​ക്രെ​യ്നി​ന് ന​ൽ​കു​ന്ന​ത്. ഓ​രോ രാ​ജ്യ​ത്തി​ന്റെ​യും സാ​മ്പ​ത്തി​ക സ്ഥി​തി അ​നു​സ​രി​ച്ച് തു​ക പ​ങ്കു​വെ​ക്കാ​റാ​ണു​ള്ള​ത്. യു.​എ​സും ബ്രി​ട്ട​നു​മു​ൾ​പ്പെ​ടെ 32 അം​ഗ​സ​ഖ്യ രാ​ജ്യ​ങ്ങ​ളി​ൽ പ​ല​തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ രാ​ഷ്ട്രീ​യ അ​നി​ശ്ചി​താ​വ​സ്ഥ​യു​​ണ്ട്. യു​ക്രെ​യ്നി​ന് നാ​റ്റോ അം​ഗ​ത്വം ന​ൽ​കാ​നി​ട​യി​ല്ലെ​ങ്കി​ലും ഒ​റ്റ​ക്കെ​ട്ടാ​യ പി​ന്തു​ണ ആ​വ​ർ​ത്തി​ക്കാ​നാ​യി​രി​ക്കും ഇ​ത്ത​വ​ണ ശ്ര​മം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റാ​യി​രി​ക്കെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ലെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി​യ ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്റെ തി​രി​ച്ചു​വ​ര​വ് പു​തി​യ ആ​ശ​ങ്ക​യാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more