1 GBP = 106.38

വോൾവർഹാംപ്ടൺ OLPH സീറോ മലബാർ മിഷനിലെ തിരുനാൾ ഞായറാഴ്ച

വോൾവർഹാംപ്ടൺ OLPH സീറോ മലബാർ മിഷനിലെ തിരുനാൾ ഞായറാഴ്ച

ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടണിലെ OLPH സീറോ മലബാർ മിഷനിലെ തിരുനാൾ ജൂലൈ 7 ഞായറാഴ്ച ആഘോഷപൂർവം കൊണ്ടാടുന്നു . മിഷൻ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോർജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാൾ സംയുക്തമായി ആണ് നടത്തുന്നത് .ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോടിയേറ്റൊടുകൂടി ആരംഭിക്കുന്ന പരിപാടികളെ തുടർന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള പ്രക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിൽ പങ്കുചേർന്നു ദൈവാനുഗ്രഹം പ്രാപിക്കുവാനും നമ്മുടെ വിശ്വാസ സത്യങ്ങളെ ഉയർത്തിപ്പിടിക്കുവാനും വളർന്നുവരുന്ന തലമുറയ്ക്ക് പകർന്നുകൊടുക്കുവാനുമുള്ള അവസരമായി വിനിയോഗിക്കുവാനും വേണ്ടി എല്ലാ ഇടവക അംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നതായി വികാരി ഫാദർ ജോർജ് ചേലയ്ക്കൽ, കൈക്കാരന്മാരായ ജോർജ്‌കുട്ടി,സെബാസ്റ്റ്യൻ,നോബി എന്നിവർ അറിയിച്ചു .

തിരുനാൾ തിരുക്കർമ്മങ്ങൾ:

കോടിയേറ്റ് -3pm, പ്രസുദേന്തി വാഴ്ച്ച, ബാന്റുമേളത്തോടെയുള്ള തിരുനാൾ പ്രദക്ഷിണം,
ലദീഞ്ഞ്, സ്നേഹവിരുന്ന്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more