1 GBP = 106.89
breaking news

ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി സാന്നിധ്യവും; ആഷ്‌ഫോഡിൽ നിന്ന് ബ്രിട്ടനിലെ ആദ്യ മലയാളി എംപിയായി സോജൻ ജോസഫ്

ബ്രിട്ടീഷ് പാർലമെന്റിൽ മലയാളി സാന്നിധ്യവും; ആഷ്‌ഫോഡിൽ നിന്ന് ബ്രിട്ടനിലെ ആദ്യ മലയാളി എംപിയായി സോജൻ ജോസഫ്

ആഷ്‌ഫോർഡ്: ബ്രിട്ടീഷ് പാർലമെൻറിൽ ഇനി മലയാളി സാന്നിധ്യവും. ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എം.പി. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. സിറ്റിംഗ് എം.പി. ഡാമിയൻഗ്രീനിൻ്റെ 27 വർഷത്തെ കുത്തക സീറ്റാണ് സോജൻ ജോസഫ് എന്ന കോട്ടയംകാരൻ പിടിച്ചെടുത്തത്. കൺസേർവേറ്റിവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് തടയിട്ടാണ് സോജൻ ജോസഫിന്റെ വിജയം.

15,262 വോട്ട് നേടിയ സോജൻ ജോസഫിന് പിന്നിൽ കൺസർവേറ്റിവ് പാർട്ടിയുടെ ഡാമിയൻ ഗ്രീനിന് 13,483 വോട്ട് മാത്രമാണ് നേടാനായത്. റീഫോം യുകെയുടെ കെന്നഡി ഹാർപ്പർ 10,141 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്.

സോജൻ ജോസെഫിന്റെ ചരിത്ര വിജയം യുകെയിലെ മലയാളികൾക്കാകെ അഭിമാനമായി മാറുകയാണ്. സോജൻ ജോസഫിന് യുക്മ ദേശീയ സമിതി അഭിനന്ദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more