1 GBP = 106.89
breaking news

തകർപ്പൻ വിജയവുമായി ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലേക്ക്

തകർപ്പൻ വിജയവുമായി ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലേക്ക്

ലണ്ടൻ: ഇന്നലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി ലേബർ പാർട്ടി അധികാരത്തിലേക്ക്. 14 വർഷത്തെ കൺസേർവേറ്റിവ് ഭരണത്തിന് വിരാമമിട്ട് ഹൗസ് ഓഫ് കോമൺസിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 326 സീറ്റുകലിധികം നേടിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്. നിലവിൽ 385 സീറ്റാണ് ലേബർ പാർട്ടിക്ക് ലഭിച്ചത്. അതേസമയം വമ്പൻ തിരിച്ചടിയാണ് കൺസേർവേറ്റിവ് പാർട്ടി നേരിടുന്നത്. 92 സീറ്റുകളിൽ മാത്രമാണ് നിലവിൽ വിജയിച്ചിരിക്കുന്നത്.

വിജയിച്ചതിന് ശേഷം സർ കെയർ സ്റ്റാർമർ മാറ്റം ഇപ്പോൾ ആരംഭിക്കുന്നു എന്ന് പ്രഖ്യാപിച്ചു. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഋഷി സുനക് ലേബർ പാർട്ടി കേവലഭൂരിപക്ഷം കടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പരാജയം സമ്മതിച്ചിരുന്നു. “ലേബർ പാർട്ടി ഈ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചു, വിജയത്തിൽ അഭിനന്ദിക്കാൻ ഞാൻ സർ കെയർ സ്റ്റാർമറിനെ വിളിച്ചിരുന്നു.” സുനക് മാധ്യമങ്ങളോട് പറഞ്ഞു.

യുകെ വീണ്ടും പ്രതീക്ഷയുടെ സൂര്യപ്രകാശം അനുഭവിക്കുകയാണെന്ന് തകർപ്പൻ വിജയം നേടിയ ശേഷം സർ കെയർ സ്റ്റാർമർ പറഞ്ഞു.

സർക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2022 ഒക്ടോബറിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ തുടർന്ന് ബ്രിട്ടന്റെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സുനക് ആദ്യമായാണ് ജനവിധി തേടിയത്. 

ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകാനാണ് സാധ്യത. 2010ൽ ഗോർഡൻ ബ്രൗണിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബർ പാർട്ടി നേതാവാകും സ്റ്റാർമർ. 2019ലെ ലേബർ പാർട്ടിയുടെ തോൽവിക്കു ശേഷം ജെറമി കോർബിനിൽ നിന്നാണ് സ്റ്റാർമർ ചുമതലയേറ്റത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more