യുക്മ ദേശീയ കായികമേളയ്ക്ക് പുതിയ വേഗവും ആവേശവും; ദേശീയ സമിതിക്കൊപ്പം റീജിയണൽ കമ്മിറ്റികളും അസോസിയേഷൻ പ്രതിനിധികളും ചേർന്നപ്പോൾ കായികമേളക്ക് പരിസമാപ്തി കുറിച്ചത് റിക്കോർഡ് വേഗതയിൽ
Jul 04, 2024
ബിർമിംഗ്ഹാം: കഴിഞ്ഞ ശനിയാഴ്ച്ച ജൂൺ 30ന് ബിർമിംഗ്ഹാമിലെ സട്ടൻ കോൾഡ്ഫീൽഡ് വിൻഡ്‌ലി ലെഷർ സെന്ററിൽ അരങ്ങേറിയ യുക്മ ദേശീയ കായികമേള പര്യവസാനിച്ചത് റിക്കോർഡ് വേഗതയിൽ. വിവിധ റീജിയനുകളിൽ നിന്നായി മത്സരിച്ച് വിജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കായിക താരങ്ങൾ മത്സരിച്ച കായികമേളക്ക് ഇക്കുറി വലിയ ആവേശമായിരുന്നു എങ്ങും പ്രകടമായത്.
രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾക്ക് ശേഷം പരിപാടികൾ സമയബന്ധിതമായി തീർക്കുക എന്നത് ദേശീയ സമിതിക്ക് മുന്നിലെ വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ ദേശീയ സമിതിക്കൊപ്പം റീജിയണൽ ഭാരവാഹികളും അസോസിയേഷൻ പ്രതിനിധികളും യുക്മ ജോയിൻറ് സെക്രട്ടറിമാരും ദേശീയ കായികമേള കൺവീനർമാരുമായ പീറ്റർ താണോലിൽ, സ്മിത തോട്ടം, ദേശീയ കായികമേള കോർഡിനേറ്റർ സലീന സജീവ് എന്നിവരുടെ നേതൃത്വത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചപ്പോൾ ഇക്കുറി യുക്മ ദേശീയ കായികമേളയ്ക്ക് പരിസമാപ്തിയായത് റിക്കോർഡ് വേഗതയിൽ.
മുൻ ഇന്ത്യൻ കായികതാരം കൂടിയായ ഇഗ്‌നേഷ്യസ് പേട്ടയിലിൻറെ നേതൃത്വത്തിൽ ട്രാക്ക് ഒന്നിലും രണ്ടിലും സുരേന്ദ്രൻ ആരക്കോട്ട്, ബെന്നി അഗസ്റ്റിൻ, ജിപ്സൺ തോമസ്, ജോബിൻ ജോർജ്ജ്, പീറ്റർ ജോസഫ്, സെൻസ് ജോസ്, ലൂയിസ് മേനാച്ചേരി, ജോബി തോമസ്, സലീന സജീവ്, ജിബിൻ ഫിലിപ്പ് ജോയ്, ആരിസൺ ജോസ്, രാജേഷ് ജോർജ്ജ്, അഡ്വ.ജോബി പുതുക്കുളങ്ങര, സാംസൺ പോൾ, അലോഷ്യസ് ഗബ്രിയേൽ തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഫീൽഡിൽ ഷോട്ട് പുട്ട് മത്സരങ്ങൾ വർഗ്ഗീസ് ഡാനിയേൽ, ബിജോയ് വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാര്യക്ഷമമായി നടന്നത്. ലോങ്ങ് ജമ്പ് മത്സരങ്ങൾ രണ്ടു പിറ്റുകളിലായാണ് നടന്നത്. ലൂയിസ് മേനാച്ചേരി, ബിജു തോമസ് (വൂസ്റ്റർ), ലീനുമോൾ ചാക്കോ, ബിനു ബേബി (സട്ടൻ), ജേക് ചാക്കോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മത്സരങ്ങളുടെ നിയന്ത്രണം. കായികമേളയിലെ മറ്റൊരാകർഷണയിനമായ വടംവലി മത്സരം പരിചയസമ്പന്നനായ ഷൈജു സലീമാണ് നിയന്ത്രിച്ചത്. ഡിക്സ് ജോർജ്ജ്, അലക്സ് വർഗ്ഗീസ്, സണ്ണിമോൻ മത്തായി, സെൻസ് ജോസ്, അഡ്വ ജോബി പുതുക്കുളങ്ങര, ജോബി തോമസ് തുടങ്ങിയവർ വടംവലി മത്സരങ്ങളുടെ നടത്തിപ്പിന് സഹായകരമായി രംഗത്തുണ്ടായിരുന്നു.
ദേശീയ കായികമേളയുടെ മനോഹര ചിത്രങ്ങൾ പകർത്തിയത് അഭിഷേക് അലക്‌സായിരുന്നു. കായികമേളയുടെ മനോഹരമായ ഡ്രോൺ ഷൂട്ടുകളെടുത്ത് രാജേഷ് തോമസും സജീവമായിരുന്നു. കായികമേളയിലുടനീളം ശബ്ദസംവിധാനം നൽകി സഹായിച്ചത് സാജു വർഗ്ഗീസായിരുന്നു.
ദേശീയ കായികമേള സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സഹകരിച്ച മുഴുവൻ പേർക്കും യുക്മ ദേശീയ അധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ നന്ദി അറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages