1 GBP = 110.08

അപൂർവ സംസ്കൃത കൃതി ലണ്ടനിൽ അവതരിപ്പിച്ചു

അപൂർവ സംസ്കൃത കൃതി ലണ്ടനിൽ അവതരിപ്പിച്ചു

ലണ്ടനിലെ പ്രശസ്ത കലാകേന്ദ്രമായ ഭവൻ ആണ് ജൂൺ 28 വെള്ളിയാഴ്ച ഈ അപൂർവ കലാ പ്രകടനത്തിനു സാക്ഷ്യം വഹിച്ചത്. മുദ്ഗല പുരാണം അടിസ്ഥാനപ്പെടുത്തി ഗണപതിയുടെ അവതാരങ്ങൾ ആണ് ആദ്യ പൂജ്യ എന്ന പേരിൽ അവതരിപ്പിക്കപ്പെട്ടത്. സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സലെൻസിന്റെയും ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സംസ്കൃത സർവകലാശാലയുടെയും ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇത്തരം ഒരു അവതരണം ഇദംപ്രഥമമയാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ തനത് കലകളായ കളരിപ്പയറ്റും മോഹിനിയാട്ടവും പരിപാടിയുടെ ഭാഗമായി വേദിയിൽ എത്തിയത് കാണികൾക്ക് നവ്യാനുഭവമായി. കൂടാതെ ഭരതനാട്യം, കുച്ചിപ്പുടി, കഥക്, കാവടിചിന്ത് തുടങ്ങിയ ഭാരതീയ കലാരൂപങ്ങളും വേദിയിലെത്തി. തികഞ്ഞ ആയോധന കലയായ കളരിപയറ്റും ഭരതനാട്യവും ഒരുമിച്ച് വേദിയിൽ എത്തിയത് അപൂർവ്വതയായി. ഋഷികേശ് കിഴക്കിയിൽ ആണ് കളരി അവതരിപ്പിച്ചത്. മോഹിനിയാട്ടവുമായി വേദിയിൽ എത്തിയത് ശ്രീമതി മഞ്ജു സുനിൽ ആണ്. രാഗ സുധ, അൻവി പ്രഭു, മോനി ദീപ, ലക്ഷ്മി പിള്ള, സാൻവിക തുടങ്ങിയ പ്രശസ്ത നർത്തകരും വേദിയിലെത്തി.

സംസ്കൃതിയുടെ ഡയറക്ടർ ആയ ശ്രീമതി രാഗസുധ വിഞ്ചമുരി യുടെ നേതൃത്വത്തിലാണ് ഈ കൃതി വേദിയിൽ എത്തിയത്. ശ്രീ സുശീൽ രാപത്വാർ, രാധിക ജോഷി തുടങ്ങിയവർ അവതാരകരായെത്തി. ഭവൻ ഡയറക്ടർ ഡോ. നന്ദ കുമാര, ഡോ. ഋഷി ഹാൻഡ തുടങ്ങിയവർ വിശിഷ്ടാതിഥികളായെത്തി. മനുഷ്യസമൂഹത്തിലെ തിന്മകൾ ഉന്മൂലനം ചെയ്യാനെത്തുന്ന വിനായകന്റെ അവതാരങ്ങളുടെ രംഗപ്രവേശം കാണികൾക്ക് ഹൃദ്യമായ അനുഭവമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more