1 GBP = 110.08

നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ യുവതി മെൽബണിൽ വിമാനത്തിൽ വച്ച് മരിച്ചു

നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ യുവതി മെൽബണിൽ വിമാനത്തിൽ വച്ച് മരിച്ചു

മെൽബൺ: നാല് വർഷത്തിന് ശേഷം കുടുംബത്തെ കാണാൻ നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി ആസ്‌ട്രേലിയയിലെ മെൽബണിൽ വിമാനത്തിൽ വച്ച് മരിച്ചു.

മൻപ്രീത് കൗർ എന്ന 24 കാരിയാണ് ജൂൺ 20 ന് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ മരിച്ചത്. മെൽബണിൽ നിന്ന് ഡൽഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റാസ് വിമാനത്തിലാണ് സംഭവം.

വിമാനത്തിൽ കയറുന്നതിന് മുൻപ് തന്നെ മൻപ്രീതിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായി സുഹൃത്തുകൾ പറയുന്നു. വിമാനത്തിൽ കയറി സീറ്റ് ബെൽറ്റ് ഇടുന്നതിനിടെ കുഴഞ്ഞുവീഴുകയും ഉടൻ തന്നെ മരിക്കുകയും ചെയ്തുവെന്ന് ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൗറിന്റെ മരണകാരണം ക്ഷയരോഗമാണെന്നാണ് റിപ്പോർട്ട്. ഹോട്ടൽ മാനേജ്മന്റെിന് പഠിക്കുന്ന മാൻപ്രീത് കൗർ 2020 മാർച്ചിലാണ് ആസ്ട്രേലിയയിൽ എത്തിയത്. നാലുവർഷത്തിന് ശേഷം കുടുംബത്തെ കാണാൻ മടങ്ങുന്നതിനിടെയാണ് മരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more