1 GBP = 106.79
breaking news

സൈബർ ക്രൈം തടയാൻ മിന്നൽ പരിശോധന; UAEയിൽ നൂറുകണക്കിനാളുകൾ പിടിയിലായതായി റിപ്പോർട്ട്

സൈബർ ക്രൈം തടയാൻ മിന്നൽ പരിശോധന; UAEയിൽ നൂറുകണക്കിനാളുകൾ പിടിയിലായതായി റിപ്പോർട്ട്


സൈബർ ക്രൈം തടയാൻ യുഎഇയിൽ മിന്നൽ പരിശോധന .വിവിധ എമിറേറ്റുകളിലെ പോലീസ് സേനകൾ സംയുക്തമായിട്ടായിരുന്നു പരിശോധനനടത്തിയത്. പരിശോധനയിൽ നൂറുകണക്കിനാളുകൾ പിടിയിലായതായി ഒരു പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. രാജ്യമെങ്ങും 24 മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനയാണ് നടന്നത്.

സൈബർകുറ്റകൃത്യങ്ങളുടെ തോത് ഉയരുന്ന സാഹചര്യത്തിലായിരുന്നു പോലീസിന്റെ നടപടി. ഒരേസമയം വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നൂറുകണക്കിന് സൈബർകുറ്റവാളികളാണ് പിടിയിലായത്. ഏഷ്യ ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പിടിയിലായവരിൽ കൂടുതലുമെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രദേശികമാധ്യമം റിപ്പോർട് ചെയ്തു. അജ്മാനിലാണ് ഏറ്റവും വലിയ ഓപ്പറേഷൻ നടന്നത്. ​ഗ്രാൻഡ് മോളിലും വിവിധ താമസകെട്ടിടങ്ങളിലും റെയ്ഡ് നടത്തിയാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്.

ദുബായിൽ, ദുബായ് ലാൻഡിലെ റഹ്ബ റസിഡൻസിലായിരുന്നു ഏറ്റവും വലിയ റെയ്ഡ്. ഇന്ത്യയിൽ നിന്നടക്കം ഒട്ടേറെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘം വലയിലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലാവരെ കേന്ദ്രികരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് ശുപാർശ ചെയ്യും. അതേസമയം റെയ്ഡും അറസ്റ്റും സംബന്ധിച്ച് ഔദ്യോ​ഗിക റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more