ഇനിയാണ് യൂറോ കപ്പിലെ തീപാറും മത്സരങ്ങള്‍. തോറ്റാല്‍ പുറത്തേക്ക് അല്ലാതെ മറ്റൊരു വഴിയുമില്ലാത്ത അവസാന പതിനാറുകാരുടെ പോരാട്ടങ്ങള്‍ക്ക് 29ന് തുടക്കമാകും. ഗ്രൂപ്പ് പോരാട്ടങ്ങള്‍ പിന്നിട്ടെത്തിയ കരുത്തരായ 16 രാജ്യങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. വിജയിക്കുന്ന ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കും. സ്‌പെയിന്‍, ജര്‍മ്മനി, ഇംഗ്ലണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, ബെല്‍ജിയം, ഡെന്‍മാര്‍ക്, തുര്‍ക്കി തുടങ്ങിയ സ്ഥിരം ടീമുകള്‍ക്ക് പുറമെ ജോര്‍ജിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, സ്ലോവേനിയ, റൊമാനിയ, ഓസ്ട്രിയ, സ്ലോവാക്യ എന്നീ ടീമുകളും പ്രീക്വാര്‍ട്ടര്‍ വേദിയില്‍ മാറ്റുരക്കും. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ഇറ്റലിയെ നേരിടുന്നതോടെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. അറിയാം പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്.
ജൂണ്‍ 29 രാത്രി 9.30 – സ്വിറ്റ്‌സര്‍ലന്‍ഡ്-ഇറ്റലി
ജൂണ്‍ 30 രാത്രി 12.30 – ജര്‍മനി-ഡെന്മാര്‍ക്ക്
ജൂണ്‍ 30 രാത്രി 9.30 – ഇംഗ്ലണ്ട്-സ്ലൊവാക്യ
ജൂലൈ ഒന്ന് രാത്രി 12.30 – സ്‌പെയിന്‍-ജോര്‍ജിയ
ജൂലൈ ഒന്ന്- രാത്രി 9.30 – ഫ്രാന്‍സ്-ബെല്‍ജിയം
ജൂലൈ രണ്ട്- രാത്രി 12.30 – പോര്‍ച്ചുഗല്‍-സ്ലൊവേനിയ
ജൂലൈ രണ്ട്- രാത്രി 9.30 റൊമാനിയ-നെതര്‍ലന്‍ഡ്‌സ്
ജൂലൈ മൂന്ന്- രാത്രി 12.30 ഓസ്ട്രിയ-തുര്‍ക്കി
നെതര്‍ലാന്‍ഡ്‌സ്, ജോര്‍ജിയ, സ്ലോവാക്യ, സ്ലോവേനിയ എന്നീ ടീമുകള്‍ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ടീമുകളാണ്. യൂറോക്കെത്തിയ വമ്പന്മാരില്‍ ക്രൊയേഷ്യയും ചെക്‌റിപബ്ലിക്കുമാണ് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ടീമുകള്‍. ഇറ്റലിക്കെതിരായ നിര്‍ണായക മത്സരത്തിലെ തോല്‍വിയാണ് ക്രൊയേഷ്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. തുര്‍ക്കിയുമായുള്ള മത്സരമായിരുന്നു ചെക് റിപബ്ലികിന്റെ വിധി നിര്‍ണയിച്ചത്.
click on malayalam character to switch languages