1 GBP = 105.39
breaking news

പ്രെസ്റ്റൻ ചോർലിയിലെ ആദ്യകാല മലയാളിയായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) നിര്യാതനായി….

പ്രെസ്റ്റൻ ചോർലിയിലെ ആദ്യകാല മലയാളിയായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) നിര്യാതനായി….

ലങ്കാഷെയർ പ്രെസ്റ്റണടുത്ത് ചോർലിയിലെ ആദ്യകാല മലയാളിയായ ജോസഫ് എബ്രഹാം സ്രാമ്പിക്കൽ (68) നിര്യാതനായി.
പാലയാണ് സ്വദേശിയാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കുടുംബാംഗമാണ് പരേതൻ

രണ്ട് മാസത്തോളമായി ബ്ലാക്ക് പൂൾ ഹോസ്പിറ്റലിൽ ഹൃദയസംബന്ധമായ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം മൂലം മരണമടയുന്നത്.

പാലാ നീണ്ടൂർ കുടുംബാംഗവും ചോർലി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സുമായ ആലീസ് ജോസഫാണ് ഭാര്യ.

മക്കൾ: മറീന സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ), ജോയൽ സ്രാമ്പിക്കൽ (ലോയർ), അഞ്ജു സ്രാമ്പിക്കൽ (നേഴ്സ്, ലണ്ടൻ).

ചോർലിയിൽ ബാബുച്ചേട്ടൻ എന്ന് സ്നേഹിതർ വിളിക്കുന്ന ജോസഫ് എബ്രഹാം 2004ൽ കുടുംബസമേതം എത്തിയപ്പോൾ അവിടെ 6 മലയാളി കുടുംബങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളികളുടെ ഇടയിൽ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിച്ചിരുന്ന ബാബുച്ചേട്ടൻ എല്ലാവർക്കും സ്വീകാര്യനായിരുന്നു.

പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.

ജോസഫ് എബ്രഹാം സ്രാമ്പിക്കലിൻെറ വേർപാടിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം, എഫ് ഒ പി കോർഡിനേറ്റർ സിന്നി ജേക്കബ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more