1 GBP = 105.47
breaking news

കളിയിക്കാവിളയിൽ ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

കളിയിക്കാവിളയിൽ ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

കളിയിക്കാവിള ക്വാറി ഉടമ കാറിനുള്ളിൽ കഴുത്തറത്തനിലയിൽ കണ്ടെത്തി. കരമന സ്വദേശിയായ എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻസീറ്റിൽ കഴുത്തറത്ത് നിലയിലാണ് ദീപുവിനെ കണ്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

ദീപുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല. ദീപുവിന്റെ ഫോണും കാണാതായിട്ടുണ്ട്. സിബി വാങ്ങാനായി ദീപു കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കന്യാകുമാരി എസ്പി സുന്ദനവദനത്തിന്റെ നേതൃത്വത്തിലുള്ള ഏഴം​ഗ സംഘം കേസ് അന്വേഷിക്കും.

മുക്കുന്നിമലയിലെ ക്വാറി ഉടമയാണ് ദീപു. ക്വാറി കുറച്ചുനാളായി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ പുറത്ത് നിന്ന് ജെസിബി വാങ്ങുകയും കേരളത്തിലെത്തിച്ച് കച്ചവടം ദീപു ചെയ്തിരുന്നു. കേരള പൊലീസിന്റെ സഹായത്തോടെയാണ് തമിഴ്‌നാട് പൊലീസ് കേസ് അന്വേഷിക്കുന്നത്. കാറിനുള്ളിൽ കയറിയത് ദീപു തന്നെ ഡോർ കൊടുത്തയാളാണ്. അതിനാൽ തന്നെ പരിചയമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. ഉച്ചക്ക് ശേഷം തന്നെ പ്രതിയെ പിടികൂടാൻ കഴിയുമെന്ന് പൊലീസ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more