1 GBP = 106.31

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അം​ഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പ്രതിനിധികൾ പറഞ്ഞു. ഡോ ടി എം തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും അതിനാൽ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റിയിൽ അം​ഗങ്ങൾ ആവശ്യപ്പെട്ടു.

പൊതുവേദികളിൽ ഇത്തരത്തിൽ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയ്ക്കെതിരെ ജനവിധിയുണ്ടാകുമെന്ന അഭിപ്രായം ഭൂരിഭാ​ഗം അം​ഗങ്ങളും പങ്കുവച്ചു. തെരഞ്ഞെടുപ്പിൽ 30,000-ൽ അധികം വോട്ടുകൾ ഇടതുപക്ഷത്തിന് പത്തനംതിട്ടയിൽ നഷ്ടമായിട്ടുണ്ട്. നല്ലരീതിയിൽ വോട്ടുചോരുന്ന സ്ഥിതിയുണ്ടായി. ഇത് ചൂണ്ടിക്കാട്ടി വോട്ടുമറിച്ചുവെന്ന ആരോപണവും ചില അം​ഗങ്ങൾ ഉന്നയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more