1 GBP = 106.75
breaking news

കുംബ്രിയായില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശിയായ നോബിൾ ജോസ്

കുംബ്രിയായില്‍ മലയാളി യുവാവ് മരണമടഞ്ഞു; വിടവാങ്ങിയത് കോഴിക്കോട് സ്വദേശിയായ നോബിൾ ജോസ്

വൈറ്റ്ഹാവന്‍: യുകെയില്‍ കുംബ്രിയായിലെ വൈറ്റ്ഹാവനില്‍ മലയാളി യുവാവ് മരണമടഞ്ഞു. കോഴിക്കോട് മരുതോങ്കര സ്വദേശിയായ നോബിൾ ജോസ് വിടവാങ്ങിയത് ഹൃദയസ്തംഭനം മൂലം. 42 വയസ്സായിരുന്നു പ്രായം. യുകെയിലെത്തി ആറു മാസം മാത്രമാകുമ്പോഴാണ് നോബിളിനെ മരണം തേടിയെത്തുന്നത്.

നോബിളിന് രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസവും ചെക്കപ്പിനായി ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാതിരുന്ന നോബിൾ ഉറക്കത്തിൽ വിളിച്ചിട്ടും എഴുന്നേൽക്കാതിരുന്നത് കൊണ്ട് ഭാര്യ അജിന എമർജൻസി നമ്പറിലേക്ക് വിളിക്കുകയായിരുന്നു. ആംബുലൻസ് എത്തി ആരോഗ്യപ്രവർത്തകർ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

വൈറ്റ്ഹാവന്‍, കെല്‍സ് സെന്റ് മേരീസ് സിറോമലബാര്‍ കമ്മ്യുണിറ്റിയില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രാര്‍ത്ഥനാ കൂട്ടായ്മയിലും ക്യാറ്റകിസം പഠിപ്പിക്കുവാനും അടക്കം പള്ളിക്കാര്യങ്ങളിലെല്ലാം ഏറെ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു നോബിള്‍.

നോബിള്‍ ജോസ്, കോഴിക്കോട്, മരുതോങ്കരയില്‍, വള്ളിക്കുന്നേല്‍ കുടുംബാംഗമാണ്. നാട്ടില്‍ സെന്റ് മേരീസ് ഫൊറോനായില്‍ ഇടവകാംഗമാണ്. വയനാട്ടില്‍, മാനന്തവാടി തുടിയന്‍ പറമ്പില്‍ കുടുംബാംഗമാണ് ഭാര്യ അജീന ജോസ് വെസ്റ്റ് കുംബര്‍ലാന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്സിങ്ങ് ജോലിക്കായി എട്ടു മാസം മുമ്പാണ് എത്തുന്നത്. നോബിളും മക്കളായ ജൊഹാന്‍ (12) അലീഷ (10) എന്നിവരും പിന്നീട് കൂടെ ചേരുകയായിരുന്നു.

നോബിൾ ജോസിന്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ, പി ആർ ഓ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ……

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more