1 GBP = 108.17
breaking news

യുകെ മലയാളികളെ സങ്കടത്തിലാക്കി വീണ്ടുമൊരു മരണം കൂടി; വിടവാങ്ങിയത് റെഡിച്ചിലെ കുഞ്ഞു മാലാഖ ഏഞ്ചൽ ടിയാന

യുകെ മലയാളികളെ സങ്കടത്തിലാക്കി വീണ്ടുമൊരു മരണം കൂടി; വിടവാങ്ങിയത് റെഡിച്ചിലെ കുഞ്ഞു മാലാഖ ഏഞ്ചൽ ടിയാന

റെഡിച്ച്: യുകെ മലയാളികളെ സങ്കടത്തിലാക്കി വീണ്ടുമൊരു മരണം കൂടി. റെഡിച്ചിലെ നാല് വയസ്സുകാരിയായ ഏഞ്ചൽ ടിയാനയാണ് അല്പം മുൻപ് മരണത്തിന് കീഴടങ്ങിയത്. തലച്ചോറിൽ ബ്ലഡ് ക്ളോട്ടിംഗ് കാരണം ചികിത്സയിലായിരുന്നു, തുടർന്നായിരുന്നു അന്ത്യം. അതേസമയം കുഞ്ഞു മാലാഖ ഏഞ്ചൽ ടിയാന വിടവാങ്ങുന്നത് പലർക്കും ജീവിതം തിരികെ നൽകിക്കൊണ്ടാണ്. അവയവദാനത്തിന് മാതാപിതാക്കൾ സമ്മതം അറിയിച്ചിരുന്നു.

ചങ്ങനാശ്ശേരി സ്വദേശികളായ ജോസഫ് തോമസ് തെക്കേടത്തിന്റെയും (റ്റിജോ) അഞ്ചുവിന്റെയും മകളാണ് ഏഞ്ചൽ ടിയാന. ഏഞ്ചെലിന് ഒരു സഹോദരൻ കൂടിയുണ്ട്. സംസ്കാര ചടങ്ങുകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. റ്റിജോയുടെ സഹോദരി ടിഷ ഭർത്താവ് ഷിബിൻ കുടുംബത്തോടൊപ്പം റെഡിച്ചിൽ തന്നെയാണ് താമസം.

ഏഞ്ചൽ ടിയാനയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, റെഡിച്ച് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജയ് തോമസ്, സെക്രെട്ടറി ജസ്റ്റിൻ മാത്യു, ട്രഷറർ ജോബി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാജ്ഞലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more