യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ കായികമത്സരങ്ങളും ഫുട്ബോൾ ടൂർണമെന്റും നാളെ രാവിലെ 8.30 ആരംഭിക്കും. ബാൺസലി കേരള കൾച്ചറൽ അസോസിയേഷന്റെ ആതിഥേയത്വത്തിൽ ബാൺസലിയിലെ ഡൊറോത്തി ഹൈമെൻ സ്പോർട്സ് സെന്ററിൽ വെച്ച് നടത്തപ്പെടുന ഈ കായിക മാമാങ്കത്തിലേക്ക് റീജിയണിലെ വിവിധ അസോസിയേഷനുകളിൽ നിന്നും രെജിസ്ട്രേഷൻ പൂർത്തിയാക്കിയ 250 ൽ പരം കായിക താരങ്ങളാണ് ഏറ്റുമുട്ടുന്നത്. മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുവേണ്ട ക്രമീകരണങ്ങളുടെ അവസാനമിനുക്കുപണിയിലാണ് സംഘാടസമിതി.
ലൈഫ് ലൈൻ, കോടി ഗ്യാസ്, ന്റെ പീടിക, സെനിത് സോളിസിറ്റേഴ്സ്, ജെ എം പി സോഫ്റ്റ്‌വെയർ, ജെ ജെ സ്‌പൈസസ്, ആലപ്പി കിച്ചൻ, ദി ക്യാച് എന്നിവരാണ് പ്രയോജികർ.
“ലാ മൻസാ കാറ്ററിംഗ് സർവ്വിസിന്റെ” കൗണ്ടറിൽ നിന്നും മിതമായ നിരക്കിൽ ആഹാര പദാർത്ഥങ്ങൾ രാവിലെ മുതൽ തന്നെ ലഭ്യമായിരിക്കും.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളോടൊപ്പം വിവിധ അസോസിയേഷനുകളുടെ ആവശ്യപ്രകാരം 5 എ സൈഡ് ഫുട്ബോൾ ടൂർണമെന്റും നടത്തപ്പെടുന്നു. രെജിസ്റ്റർ ചെയ്തിട്ടുള്ള 9 ടീമുകളുടെ മത്സരങ്ങൾ സമാന്തരമായി സ്റ്റേഡിയത്തിന്റെ ഫുട്ബോൾ കോർട്ടിൽ നടക്കും.
പ്രഡിഡന്റ് വർഗീസ് ഡാനിയേൽ , സെക്രട്ടറി ശ്രീമതി അമ്പിളി സെബാസ്റ്റിയൻ, നാഷണൽ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, നാഷണൽ കമ്മറ്റി അംഗം ശ്രീ സാജൻ സത്യൻ ട്രഷറർ ശ്രീ ജേക്കബ് കളപ്പുരക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് പരിപാടികളുടെ നടത്തിപ്പിനായിചുക്കാൻ പിടിക്കുന്നത്.
2022 ൽ യുക്മയിൽ അംഗമായ ബാൺസലി കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ (BKCA) ആദ്യമായി ആഥിതേയത്വം വഹിക്കുന്ന പ്രസ്തുത മത്സരങ്ങളുടെ നടത്തിപ്പിനായി അസോസിയേഷൻ ഭാരവാഹികളായ ശ്രീ സജീന്ദ്രൻ, ശ്രീ രഘുറാം എന്നിവരുടെ നേതൃത്വത്തിൽ 20 പരം വോലെന്റിയേഴ്‌സ് കമ്മറ്റിയോടൊപ്പം പ്രവർത്തിക്കുന്നു.
മത്സരങ്ങളിൽ പേര് തന്നിരിക്കുന്ന എല്ലാവരും സമയക്രമം അനുസരിച്ചുതന്നെ പങ്കെടുക്കണം എന്നും ആയതിനാൽ രാവിലെ 8.30നു തന്നെ എത്തിച്ചേരണം എന്നും അഭ്യർത്ഥിക്കുന്നതായി കമ്മറ്റി അറിയിച്ചു. നല്ല ഒരു കായിക മാമാങ്കത്തിനായി
ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
click on malayalam character to switch languages