1 GBP = 106.56
breaking news

ഈഴവരുടെ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നെന്ന വാദം തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിയ്ക്കുണ്ട്; ആഞ്ഞടിച്ച് സമസ്ത

ഈഴവരുടെ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നെന്ന വാദം തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിയ്ക്കുണ്ട്; ആഞ്ഞടിച്ച് സമസ്ത


എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആര്‍എസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്നാണ് സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയല്‍. വെള്ളാപ്പള്ളി നടേശന്‍ മുന്‍പു നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നുവെന്നാണ് സമസ്താ മുഖപത്രത്തിലെ രൂക്ഷവിമര്‍ശനം. രാജ്യസഭയിലെ മുസ്ലിം പ്രാതിനിധ്യത്തിന്റെ കണക്കെടുക്കുന്ന വെള്ളാപ്പള്ളി, സംസ്ഥാനത്തെ ലോക്‌സഭാംഗങ്ങളുടെ കണക്കുകൂടി പരിശോധിക്കണം. ഈഴവരുടെ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ തട്ടിയെടുക്കുന്നു എന്ന വാദം തെളിയിക്കാനുള്ള ബാധ്യത വെള്ളാപ്പള്ളിക്ക് ഉണ്ടെന്നും എഡിറ്റോറിയലില്‍ പറയുന്നു. മൈക്രോ ഫിനാന്‍സ് കേസില്‍ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണെന്നും എഡിറ്റോറിയലിലുണ്ട്.

വെള്ളാപ്പള്ളി പറയുന്നത് അനുസരിച്ചല്ല ഈഴവര്‍ വോട്ട് ചെയ്യുന്നതെന്ന വസ്തുത ഇടതുസര്‍ക്കാര്‍ മനസ്സിലാക്കണമെന്നും യുഡിഎഫ് നേതൃത്വം തുടരുന്ന മൗനം അപകടകരമാണെന്നും എഡിറ്റോറിയലിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റേത് ന്യൂനപക്ഷ പ്രീണനം എന്ന ആരോപണവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more