1 GBP = 106.18
breaking news

കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യിൽ “വീ ഷാൽ ഓവർ കം” താരങ്ങൾക്ക് ആദരവും സ്വീകരണവും

കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യിൽ “വീ ഷാൽ ഓവർ കം” താരങ്ങൾക്ക് ആദരവും സ്വീകരണവും

ലോകത്തെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ കോവിഡ് കാലത്ത് യുകെമലയാളികളുടെ ഹൃദയങ്ങളിലേക്ക് ഒരു സ്വാന്തനമായി പറന്നിറങ്ങിയ ഓൺലൈൻ ക്യാമ്പയിനായിരുന്നു കലാഭവൻ ലണ്ടൻ നടത്തിയ “വീ ഷാൽ ഓവർ കം”. സംഗീതവും നൃത്തവും, കോമഡിയും കുക്കറി ഷോയും തുടങ്ങി മനുഷ്യ മനസ്സുകൾക്കാശ്വാസമേകാൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോം വഴി നടത്തിയ വിവിധ തരത്തിലുള്ള പരിപാടികൾ യുകെമലയാളികൾ നെഞ്ചോട് ചേർത്തു, രണ്ടു വർഷത്തോളം നീണ്ടു നിന്ന “വീ ഷാൽ ഓവർ കം” ക്യാമ്പയിനിൽ യുകെയ്ക്കു അകത്തും പുറത്തുമുള്ള നൂറുകണക്കിന് ഗായകരും നർത്തകരും മറ്റു കലാകാരന്മാരും അണിചേർന്നു. ഒട്ടേറെ പുതുമുഖങ്ങൾക്കും അറിയപ്പെടാത്ത ഗായകർക്കും കലാകാരന്മാർക്കും “വീ ഷാൽ ഓവർ കം” ഒരു ചവിട്ടു പടിയായിരുന്നു.

ഈ വരുന്ന ജൂലൈ 13 ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യിൽ വെച്ച് “വീ ഷാൽ ഓവർ കം” പരിപാടിയിൽ പെർഫോം ചെയ്ത കലാകാരന്മാരെ കലാഭവൻ ലണ്ടൻ ആദരിക്കുന്നു.ഇന്ത്യൻ സൗന്ദര്യ മത്സരവും ഒപ്പം സംഗീതവും നൃത്തവും തുടങ്ങി കളരിപ്പയറ്റ് വരെ അരങ്ങേറുന്ന വേദിയിൽ, “വീ ഷാൽ ഓവർ കം” പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് സ്വീകരണവും ആദരവും അർപ്പിക്കുന്നു.കൂടാതെ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും.

യുകെക്കകത്തും പുറത്തുമുള്ള നൂറു കണക്കിന് ഗായകരും നർത്തകരും അഭിനേതാക്കളും മറ്റു കലാകാരന്മാരും “വീ ഷാൽ ഓവർ കം” ക്യാമ്പയിനിൽ പെർഫോം ചെയ്‌തിരുന്നു. ഞങ്ങൾ എല്ലാവരെയും തന്നെ ജൂലൈ 13 നടക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യിലെ ആദരവിലേക്ക് നേരിട്ട് ക്ഷണിക്കാൻ ശ്രമിക്കുന്നതാണ്. ആരെയെങ്കിലും ബന്ധപ്പെടാൻ സാധിക്കാതെ വന്നാൽ സാദരം ക്ഷമിക്കുക. താഴെ പറയുന്ന നമ്പറിൽ ദയവായി ബന്ധപ്പെടുക.

കലാഭവന്റെ “വീ ഷാൽ ഓവർ കം” കോർഡിനേറ്റർ മാരായിരുന്ന ദീപ നായരും റെയ്‌മോൾ നിധിരിയുമാണ് ഈ ആദരവ് പരിപാടിയുടെ കോർഡിനേറ്റർസ്.

“ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” ജൂലൈ 13 ശനിയാഴ്ച്ച ലണ്ടനിലെ ഹോൺ ചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിൽ ആണ് അരങ്ങേറുന്നത്. ഇന്ത്യൻ സംഗീതവും നൃത്തവും മറ്റു ഇന്ത്യൻ സാംസ്ക്കാരിക കലാ പരിപാടികളും അരങ്ങേറും. ആദ്യ പരിപാടിയിൽ ഇന്ത്യൻ സൗന്ദര്യ മത്സരത്തിനാണ് പ്രാമുഖ്യം നൽകുന്നത്
മിസ്റ്റർ, മിസ്സ്‌, മിസ്സിസ് എന്ന മൂന്നു ക്യാറ്റഗറികളിലാണ് മത്സരങ്ങൾ.
ഓരോ കാറ്റഗറിയിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം അഞ്ഞൂറും മുന്നൂറും ഇരുന്നൂറും പൗണ്ട് വില വരുന്ന സമ്മാനങ്ങൾ നേടാം.

ഇന്ത്യൻ സംസ്ക്കാരവും കലയും സൗന്ദര്യവും പഴ്സണാലിറ്റിയും ഗ്ലാമറുമെല്ലാം ഒന്നുചേരുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഫോൺ : 07841613973
ഇമെയിൽ : [email protected]

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more