1 GBP = 106.75
breaking news

ഷെറിൻ ഡോണിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി വിൽഷെയർ മലയാളി സമൂഹം

ഷെറിൻ ഡോണിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി വിൽഷെയർ മലയാളി സമൂഹം

സ്വിൻഡൻ : ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലിക്കെ മരണമടഞ്ഞ ഷെറിൻ ഡോണിക്ക് യൂ കെ യുടെ മണ്ണിൽ കണ്ണീരിൽ കുതിന്ന യാത്രാമൊഴിയേകി. വിൽഷെയർ മലയാളി സമൂഹവും ബന്ധു മിത്രാദികളും അടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ദ്യോപചാരമർപ്പികുവാനും ശവസംസ്കാര ശുശ്രൂഷകളിലും പങ്കുചേർന്നത്. സെയിന്റ് മേരീസ് മിഷൻ വികാരി ഫാ ജിബിൻ വാമറ്റം സ്വാഗതം അരുളി തുടങ്ങിയ ശവസംസ്കാര ശുസ്രൂഷകൾക്ക് ഫാ ഫാൻസോ കാർമികത്വം വഹിച്ചു. സ്വപ്നങ്ങൾ മൊട്ടിടുന്നതിനു മുമ്പായി അകാലത്തിൽ യാത്രയാകേണ്ടി വന്ന ഷെറിന്റെ അന്ദ്യോപചാര ശുസ്രൂഷകളും സംസ്കാരവും ഏറെ ദുഃഖം തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. ഭർത്താവ്‌ ഡോണി ബെനഡിക്ട്, ഡോണി ഷെറിൻ ദമ്പതികൾക് 4വയസ്സുള്ള ഒരു മകളുണ്ട്.

വിൽഷെയർ മലയാളി സമൂഹം ഏറെ ഭംഗിയായും ചിട്ടയുമായാണ് അന്ദ്യോപചാരവേള ക്രമീകരിച്ചത്. ഷെറിനെ ക്കുറിച്ചുള്ള ഓർമ്മകൾ കുടുംബാംഗം ബ്രയാൻ എല്ലാവരുമായി പങ്കുവച്ചു.

വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു അനുശോചനം രേഖപ്പെടുത്തി. സ്വിൻഡൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിക്കു വേണ്ടി സിസി ആന്റണിയും ഷെറിന്റെ കുടുംബത്തിനു വേണ്ടി ജോസഫ് നന്ദിയും കടപ്പാടും അറിയിച്ചു. ശവസംസ്കാര ശുസ്രൂഷകൾ ക്രോഡീകരിച്ചത് പ്രദീഷ് ഫിലിപ്പ്, സജി മാത്യു , ജെയ്‌മോൻ ചാക്കോ, സോണി കാച്ചപ്പിള്ളി, ടോം ജോസ്, മനോജ് തോമസ്, ജോൺസൻ പോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം മീഡയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി, ബെറ്റർ ഫ്രെയിംസ് നിർവഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more