1 GBP = 106.56
breaking news

സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ 5, 6, 7 തിയ്യതികളിൽ

സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ 5, 6, 7 തിയ്യതികളിൽ

ഷൈമോൻ തോട്ടുങ്കൽ

വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോ മലബാർ മിഷനിൽ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നു. പ്രധാന തിരുനാൾ ദിനമായ ജൂലൈ 7 ഞായറാഴ്ച 11:30 ന് കാത്തലിക് സീറോ മലബാർ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൺ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ആഘോഷമായ തിരുനാൾ വി.കുർബാനയ്ക്കും മറ്റ് തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകും.

തിരുനാളിന് ഒരുക്കമായി ജൂൺ 28 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ 5 വെള്ളിയാഴ്ച വൈകുന്നേരം 5:45 ന് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. തുടർന്ന് വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ബഹു. ബാബു പുത്തൻപുരയിൽഅച്ചൻ നേതൃത്വം നൽകും. ജൂലൈ 6 ശനിയാഴ്ച 2 മണിക്ക് ബഹു. ജിനോ അരിക്കാട്ട് എം.സി. ബി. സ് അച്ചന്റെ കാർമ്മികത്വത്തിൽ വി.കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കും. തുടർന്ന് 4:45 ന് മിഷൻ ഡേ ആഘോഷവും സൺഡേസ്ക്കൂൾ വാർഷികവും നടത്തപ്പെടും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 7 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷൻ തിരുനാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (07916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. തിരുനാളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more