1 GBP = 106.75
breaking news

സ്വിൻഡനിൽ അന്തരിച്ച ഷെറിൻ ഡോണിയുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

സ്വിൻഡനിൽ അന്തരിച്ച ഷെറിൻ ഡോണിയുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും

സ്വിൻഡൻ: അന്തരിച്ച ഷെറിൻ ഡോണിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് സ്വിൻഡനിൽ നടക്കും.

ഇക്കഴിഞ്ഞ ജൂൺ 5 ന് ആയിരുന്നു ഷെറിൻ ഡോണി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് അന്തരിച്ചത്. യുകെയിലെ രാഷ്‌ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേരാണ് ഷെറിൻ ഡോണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഇന്ന് രാവിലെ 10:30 മണിക്ക് വെസ്റ്റ് സ്വിൻഡൻ സെയിന്റ് പീറ്റേഴ്‌സ് ചർച്ചിൽ പൊതുദർശനവും തുടർന്ന് 10:45 ന് ശവസംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഉച്ചക്ക് 12:30ന് കിങ്‌സ്‌ഡൗൺ സെമിട്രിയിൽ സംസ്കരിക്കപ്പെടും. ‌ ഫാ ജിബിൻ വാമറ്റം ചടങ്ങുകൾക് നേതൃത്വം നൽകും . ഭർത്താവ്‌ ഡോണി ബെനഡിക്ട്. ഡോണി ഷെറിൻ ദമ്പതികൾക്ക് , നാലു വയസ്സുള്ള ഒരു മകളുണ്ട്.

ശവസംസ്കാരത്തിനുള്ള എല്ലാ ഒരിക്കങ്ങളും പൂർത്തിയായതായി കുടുംബാംഗങ്ങളും അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു. വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ട്രെഷറർ സജീ മാത്യു, മീഡിയ കോഓർഡിനേറ്റർ രാജേഷ് നടേപ്പിള്ളി എന്നിവർ അനുശോചനം അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more