1 GBP = 111.94
breaking news

പീറ്റർബറോയിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് സുഭാഷ് മാത്യു

പീറ്റർബറോയിൽ മലയാളി മരണമടഞ്ഞു; വിടവാങ്ങിയത് സുഭാഷ് മാത്യു

പീറ്റർബൊറോ: യുകെ മലയാളികളെത്തേടി വീണ്ടുമൊരു വിയോഗവാർത്ത പീറ്റർബൊറോയിൽ നിന്നും. സുഭാഷ് മാത്യുവാണ്(45) ഇന്നലെ രാത്രിയോടെ വിടവാങ്ങിയത്. പീറ്റർബൊറോ ഔർ ലേഡി ലൂർദാസ് പാരിഷ് അംഗമായ സുഭാഷ് മാത്യുവും കുടുംബവും സെന്റ് ജോസഫ് കുടുംബ യൂണിറ്റ് അംഗങ്ങളാണ്.

ഏക മകനും ഭാര്യ മിന്നുവിനും ഒപ്പമായിരുന്നു പീറ്റര്‍ബറോയില്‍ താമസിച്ചിരുന്നത്. ആരോഗ്യപ്രശനങ്ങൾ ഒന്നും തന്നെയില്ലായിരുന്ന സുഭാഷ് മാത്യുവിന്റെ വിയോഗം പീറ്റര്‍ബറോയിലെ മലയാളി സമൂഹത്തിന് മുഴുവൻ വിങ്ങലാകുകയാണ്.

വീട്ടില്‍ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. അച്ഛന്‍ ഉറങ്ങുകയാണെന്നാണ് മകന്‍ കരുതിയത്. തുടര്‍ന്ന് വിളിക്കാനും പോയില്ല. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ ഭാര്യ സുഭാഷിനെ തിരക്കിയെത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

സുഭാഷ് മാത്യുവിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരുങ്ങാത്തറ , നാഷണൽ സെക്രട്ടറി കുര്യൻ ജോർജ് ,ട്രഷറർ ഡിക്സ് ജോർജ് ,യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , ട്രഷറർ സാജൻ പടിക്കമാലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാജ്ഞലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more