1 GBP = 106.79
breaking news

മാക്‌സ് വോബറിന്റെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ടിട്ടും ഫ്രഞ്ച് പടയില്‍ ആശങ്ക

മാക്‌സ് വോബറിന്റെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ടിട്ടും ഫ്രഞ്ച് പടയില്‍ ആശങ്ക

ഇത് എന്തൊരു കളിയാണ് ഓസ്ട്രിയ ഫ്രാന്‍സുമായി കളിച്ചത്. വിങ്ങുകളിലെ പറക്കുംതാരം കിലിയന്‍ എംബാപ്പെയെ മധ്യനിരയിലെ ആക്രമണകാരി ഗ്രീസ്മാനെ കരുത്താര്‍ന്ന നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡെംബലെയെ എല്ലാവരെയും സമര്‍ത്ഥമായി പൂട്ടി കളിയുടെ ഗതി തന്നെ മാറ്റിക്കളഞ്ഞു അവര്‍. ലോകത്തെ ഒന്നാംനിര ക്ലബുകളില്‍ കളിക്കുന്ന ഫ്രഞ്ച് സംഘത്തിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഓസ്ട്രീയ ചെയ്ത ഗൃഹപാഠം ചെറുതായിരിക്കില്ല. ലോക കപ്പ് റണ്ണര്‍ അപ്പുകളോട് ഏറ്റുമുട്ടുമ്പോള്‍ അതിനല്ലൊം ഒരുങ്ങിയിറങ്ങിയത് പോലെയായിരുന്നു തുടക്കം മുതല്‍ തന്നെ ഓസ്ട്രിയയുടെ നീക്കങ്ങള്‍. അപകടകരമായ വേഗത്തില്‍ എതിര്‍ ഗോള്‍മുഖത്ത് എത്തുന്ന എംബാപ്പെയിലേക്ക് എത്തുന്ന പന്തുകളെയെല്ലാം കഴിയാവുന്നതും തുടക്കത്തിലെ തടഞ്ഞു. എന്നിട്ടും ഒത്തുവന്ന അവസരങ്ങളിലാണ് എംബാപെ ഭീഷണിയായത്. അങ്ങനെ ലഭിച്ച അവസരത്തില്‍ നിന്നാണ് ഫ്രാന്‍സിന്റെ മാനം രക്ഷിക്കാന്‍ പോന്ന ആ സെല്‍ഫ് ഗോളിന് വഴിയൊരുങ്ങിയത്.

38ാം മിനിറ്റില്‍ ആയിരുന്നുവത്. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ഡ്രിബിള്‍ ചെയ്ത് മുന്നേറിയ എംബാപ്പെയുടെ ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ഓസ്ട്രിയന്‍ പ്രതിരോധക്കാരില്‍ രണ്ട് പേരുടെ ശ്രമം. അതില്‍ ഒരാള്‍ മാക്സിമിലിയന്‍ വോബറായിരുന്നു. എംബാപെയുടെ കനത്ത ക്രോസ് ഗോള്‍പോസ്റ്റിന് പുറത്തേക്ക് ഹെഡ്ഡറിലൂടെ പായിക്കാനാണ് മാക്‌സ് വോബര്‍ ഉന്നംവെച്ചതെങ്രിലും കഥ മാറി. വോബറിന്റെ തലയില്‍ തൊട്ട് പന്ത് നേരെ പോയത് പോസ്റ്റിനുള്ളിലേക്കായിരുന്നു. ആ മത്സരത്തിന്റെ വിധി നിര്‍ണയിക്കാന്‍ പോന്ന ഗോളായിരുന്നുവത്.

55-ാം മിനിറ്റില്‍ എംബാപ്പെക്ക് കിട്ടിയ വണ്‍ ടു വണ്‍ ഗോളവസരത്തില്‍ പന്ത് പുറത്തേക്കാണ് പോയത്. ഫ്രാന്‍സിന്റെ ലോകോത്തര നിരയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചതിനൊപ്പം മികച്ച മുന്നേറ്റങ്ങളും ഓസ്ട്രിയ സൃഷ്ടിച്ചു. 36-ാം മിനിറ്റില്‍ ഓസ്ട്രിയ ആദ്യ ഗോളിനടുത്തെത്തി. ഗ്രിഗോറിറ്റ്സിച്ച് ഇടതുഭാഗത്ത് നിന്ന് നല്‍കിയ ക്രോസ് മാര്‍സല്‍ സാബിറ്റ്സര്‍ ഫ്ളിക്ക് ചെയ്ത് ക്രിസ്റ്റഫ് ബൗംഗാര്‍ട്ട്നറിലേക്ക് എത്തിച്ചു. താരത്തിന്റെ ഗോളെന്നുറച്ച ഷോട്ടിന് പക്ഷേ ഫ്രഞ്ച് കീപ്പര്‍ മൈക് പീറ്റേഴ്‌സണ്‍ മൈഗ്‌നന്‍ തടസ്സമായി.

അതേ സമയം മത്സരത്തിനിടെ എംബാപ്പെയുടെ മൂക്കിന് പരിക്കേറ്റത് ഫ്രഞ്ച് ക്യാമ്പില്‍ ആശങ്കയായി. ഓസ്ട്രിയയുടെ പ്രതിരോധ നിര താരത്തിന്റെ തലയിലിടിച്ചാണ് പരിക്കേറ്റത്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന് മൈതാനം വിട്ട എംബാപ്പെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള റിപ്പോര്‍ട്ടും ഉണ്ട്. പരിക്ക് ഭേദമായില്ലെങ്കില്‍ അടുത്ത മത്സരത്തില്‍ താരം കളിക്കുന്നത് ആശങ്കയാണ്. 22ന് പന്ത്രണ്ടരക്ക് നെതര്‍ലാന്‍ഡ്‌സുമായാണ് ഫ്രാന്‍സിന്റെ രണ്ടാം റൗണ്ട് മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more