1 GBP = 105.86
breaking news

ഒരു തലമുറയിൽ യുവാക്കളുടെ ആവേശം; നടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം

ഒരു തലമുറയിൽ യുവാക്കളുടെ ആവേശം; നടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം


പ്രശസ്തനടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം. ചടുലമായ സംഭാഷണങ്ങളും കരുത്തുറ്റ കഥാപാത്രങ്ങളും സുകുമാരനെ മലയാളസിനിമയിൽ ഒരുതലമുറയുടെ ആവേശമാക്കി മാറ്റി. എംടിയുടെ നിർമാല്യത്തിൽ വെളിച്ചപ്പാടിൻറെ മകൻ അപ്പു എന്ന കഥാപാത്രത്തിലൂടെ തുടക്കം. പിന്നീട് ശംഖുപുഷ്പം’ എന്ന ചിത്രത്തിലെ ഡോ. വേണുവിലൂടെ ശ്രദ്ധേയനായി.

എം.ടി.തിരക്കഥ എഴുതിയ വളർത്തുമൃഗങ്ങൾ, വാരിക്കുഴി, വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, ഉത്തരം എന്നീ ചിത്രങ്ങളിലും വേഷമിട്ടു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സുകുമാരൻ നടന്റെ അഭിനയപ്രതിഭ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി. സ്ഫോടനം മനസാ വാചാ കർമണാ അഗ്നിശരം അങ്ങനെ എത്രയെത്ര ചിത്രങ്ങൾ.

ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചു. ആദർശധീരനായ രാഷ്ട്രീയനേതാവായും കർക്കശക്കാരനായ പൊലീസ് ഓഫീസറായും സൗമ്യനായ കാമുകനായും സുകുമാരൻ തിളങ്ങി. ഒരു വർഷം നാൽപ്പത് ചിത്രങ്ങളിൽ വരെ അഭിനയിച്ചു. കോളജ് അധ്യാപകനായിരുന്ന സുകുമാരൻ സിനിമയലെത്തിയപ്പോഴും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നു.

കെ ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ, മമ്മൂട്ടി നായകനായ പടയണി എന്നീ സിനിമകളുടെ നിർമാതാവുമായി. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ യാത്രയായത്. ഒരു തലമുറയിൽ യുവാക്കളുടെ ആവേശമായി മാറി. എന്നെന്നും ഓർത്തുവക്കാവുന്ന കഥാപാത്രങ്ങളാണ് സുകുമാരൻ എന്ന അതുല്യനടൻ നമുക്ക് സമ്മാനിച്ചത്. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more