1 GBP = 108.01
breaking news

കലാപ്രേമികളേ ബോൺമൌത്ത് നിങ്ങൾക്കായി കാത്തിരിക്കുന്നു; മഴവിൽ സംഗീതം 2024, ജൂൺ 15 ന്

കലാപ്രേമികളേ ബോൺമൌത്ത് നിങ്ങൾക്കായി കാത്തിരിക്കുന്നു; മഴവിൽ സംഗീതം 2024, ജൂൺ 15 ന്

പഞ്ചേന്ദ്രിയങ്ങൾക്കും ആനന്ദദായകമായ ഒരു വൈകുന്നേരം ഈ തിരക്കേറിയ ജീവിതത്തിൽ നമ്മൾ ഒരോരുത്തരും ആഗ്രഹിക്കുന്നില്ലേ?

നയനാനന്ദകരമായ ചടുലനൃത്തങ്ങൾ, ശ്രവണോത്സുകമായ ഗാനമാലകൾ, ഘ്രാണ-രസനേന്ദ്രിയങ്ങളെ ഉണർത്തുന്ന രുചിയൂറും വിഭവങ്ങൾ, ത്വഗിന്ദ്രിയമുണർത്തുന്ന ആഘോഷങ്ങളുടെ രോമാഞ്ചങ്ങൾ. ജൂൺ 15 ആം തിയതി ശനിയാഴ്ച, കലാപ്രേമികളായ യൂ കെ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ആ സംഗീത നിശയുടെ ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. മഴവിൽ സംഗീതോത്സവം.

അണിയറയിൽ സംഘടകരും, വിവിധ കലാപരിപാടികളിൽ ഭാഗവാക്കാവുന്നവരും ഗംഭീരമായ ഒരു സംഗീത നൃത്ത്യ സന്ധ്യയ്ക്കായി നിതാന്ദ പരിശ്രമത്തിലാണ്. എഴുപതിൽ പരം കലാകാരന്മാരുടെ പ്രകടനത്തിനായാണ് ആ വൈകുന്നേരം നിങ്ങളെ ക്ഷണിക്കുന്നത്.

പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എഞ്ചിനീയർമാർ ഒരുക്കുന്ന വർണ്ണാഭമായ കാഴ്ചകളും ആവേശജ്വലമായ ശബ്ദവിസ്മയങ്ങളും മോടി കൂട്ടുവാൻ ഒപ്പമുണ്ട്. കളർ മീഡിയ ( വെൽസ് ചാക്കോ) ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് ( ബിനു നോർത്താംപ്ടൻ) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികൾ ഗംഭീരമാക്കുന്ന ടെക്‌നികൽ ടീം. എ ആർ ഫോട്ടോഗ്രഫി, ടൈം ലെസ്സ് സ്റ്റുഡിയോ, എന്നിവരടങ്ങുന്ന പരിചയ സമ്പന്നരും കാര്യക്ഷമവുമായ ഫോട്ടോഗ്രഫി ടീം. വീഡിയോഗ്രാഫിയിൽ നിപുണരായ റോസ് ഡിജിറ്റൽ വിഷനാണ് ദൃശ്യങ്ങൾ പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഡിസൈനേജ് അഡ്വർടൈസിങ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്റർടൈൻമെന്റ്, ആർ കെ ഡിസൈനേഴ്സ് എന്നിവരാണ് ഈ വർഷത്തെ വ്യത്യസ്തമായും രസകരമായും പോസ്റ്ററുകൾ തയ്യാറാക്കിയവർ. യൂ കെ യിൽ നിരവധി വേദികളിൽ പരിചയ സമ്പന്നരായ അവതാരകാരായ ആർ ജെ ബ്രൈറ്റ്, പപ്പൻ, ജോൺ, ജിഷ്മ എന്നിവർ അണിനിരക്കുന്ന അവതാരകനിര നിങ്ങൾക്കായി കാത്തിരിക്കുന്നു.

അനീഷ് ജോര്‍ജ്ജ്, ടെസ്‌മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ് എല്ലാ വർഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നം നമുക്കായി ഒരുക്കുന്നത്.

കവൻട്രി ആസ്ഥാനമായ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് ആണ് മുഖ്യ സ്പോൺസർ. അവരുടെ വിവിധ സേവങ്ങൾക്കുള്ള വിശദമായ വിവരങ്ങളും നൽകാൻ അന്നേ ദിവസം അതിന്റെ അധികൃതർ സന്നിഹിതരാണ്.

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും വിവിധ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. അന്നേ ദിവസം കേബ്രിഡ്ജ് മേയർ ബഹുമാന്യനായ ശ്രീ ബൈജു തിട്ടാല വിശിഷ്ട അഥിതിയായി സാന്നിധ്യം കൊണ്ട് നമ്മോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

കലാപ്രേമികളെ, നിങ്ങൾക്ക് സ്വാഗതം. ജൂൺ 15 ശനിയാഴ്ച രണ്ടു മണി മുതൽ ബോണ്‍മത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍. ഈ വൈകുന്നേരം നിങ്ങൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാക്കുവാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു. വരൂ, ആഘോഷിക്കൂ, ഒത്തു ചേരൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more