1 GBP = 107.59

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘മെയ്ഡ് ഇന്‍’ ഷോർട്ട് ഫിലിം

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘മെയ്ഡ് ഇന്‍’ ഷോർട്ട് ഫിലിം

‘മെയ്‌ഡ് ഇൻ’ ഷോർട്ട് ഫിലിമിന് വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പുരസ്‌കാരം.എല്‍ കെ പ്രൊഡക്ഷന്‍ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയിലാണ് മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ലിൻ ആസ്ഥാനമായ ലിഫ്റ്റ് ഓഫ് പൈന്‍വുഡ് സ്റ്റുഡിയോസ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്‍റെ മൂന്ന് വിഭാഗങ്ങളായി ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക് ഹോസ്റ്റ് ചെയ്യുന്ന ലിഫ്റ്റ് ഒഫ് സെഷന്‍സ് പൈന്‍വുഡ് സ്റ്റുഡിയോസ്, ലിഫ്റ്റ് ഒഫ് ഫിലിം മേക്കര്‍ സെഷന്‍സ് പൈന്‍വുഡ് സ്റ്റുഡിയോസ്, ലിഫ്റ്റ് ഓഫ് ഫിലിം മേക്കര്‍ എന്നിവയിലാണ് പുരസ്‌കാരം ലഭ്യമായത്.

കച്ചവട താല്‍പര്യത്തോടെ മാത്രം ലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്‍റെ നിഗൂഢ പ്രവൃത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക ഹ്രസ്വചിത്രമാണ് മെയ്ഡ് ഇന്‍. അന്താരാഷ്ട്ര യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്‍റെ പുറം കാഴ്ചകളിലൂടെയാണ് പ്രസ്തുത പ്രമേയത്തെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

2024ലെ ഡൽഹി ആസ്ഥാനാമായ ദാദാ സാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിൽ സ്പെഷ്യൽ ജൂറി അവാര്‍ഡും ലഭിച്ചു ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് ഗോഥാ മൈറ്റ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലില്‍ മികച്ച ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം, ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായുള്ള ഇക്കോവിഷന്‍ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവെലില്‍ ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് തുടങ്ങി ഇതിനോടകം ആറോളം അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരം മെയ്ഡ് ഇന്‍ കരസ്ഥമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more