1 GBP = 105.68
breaking news

‘ടൂറിസം പോലെയല്ല, പെട്രോളിയം ഭയപ്പെടുത്തുന്ന വകുപ്പ്, എയിംസ് എവിടെയാണ് വരുന്നതെന്ന് ജെ പി നദ്ദ പറയും’: സുരേഷ് ഗോപി

‘ടൂറിസം പോലെയല്ല, പെട്രോളിയം ഭയപ്പെടുത്തുന്ന വകുപ്പ്, എയിംസ് എവിടെയാണ് വരുന്നതെന്ന് ജെ പി നദ്ദ പറയും’: സുരേഷ് ഗോപി

കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എയിംസിന് വേണ്ടി നൽകിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റിൽ വന്നില്ലെന്നും കൂട്ടിച്ചേർത്തു.

ലിസ്റ്റിൽ വന്നാൽ ബജറ്റിൽ വെച്ച് തീർച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.’ടൂറിസം പോലെയല്ല, പെട്രോളിയം വകുപ്പ് എന്നെ ഭയപ്പെടുത്തുന്ന വകുപ്പ്. വിമർശനങ്ങളെ ഭയക്കുന്നില്ല.എയിംസ് എവിടെയാണ് വരുന്നതെന്ന് ജെ പി നദ്ദ പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ തന്ന സ്നേഹം എനിക്ക് ഭാരിച്ച ഒരു ഉത്തരവാദിത്വം കൂടിയാണ്. പ്രധാനമന്ത്രി തന്നെ കേരളത്തിലെ ടൂറിസം മേഖലയെ പറ്റി പറഞ്ഞിട്ടുണ്ട്. കേരളമാണ് ഇന്ത്യൻ ടൂറിസത്തിന്റെ പ്രധാന ആകർഷണമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മൂന്നാം മോദി സര്‍ക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. കേരളത്തിൽ ഇതുവരെ ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും ചുമതല ഏറ്റെടുത്ത ശേഷം സുരേഷ് ഗോപി പറഞ്ഞു. എല്ലാവരും ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ശ്രമിച്ചിരുന്നു. അതിനെ തടസപ്പെടുത്തിയത് എന്താണോ അതാണ് ഇല്ലാതാക്കി അടുത്ത പടിയിലേക്ക് ഉയർത്താനാണ് ശ്രമിക്കുകയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more