1 GBP = 106.75
breaking news

റോഥർഹാം മലയാളിയുടെ മാതാവ് മറിയാമ്മ കുര്യാക്കോസ് നിര്യാതയായി; മുട്ടുചിറയുടെ പ്രിയപ്പെട്ട മറിയാമ്മ ടീച്ചർക്ക് വ്യാഴാഴ്ച റോഥർഹാമിൽ യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി

റോഥർഹാം മലയാളിയുടെ മാതാവ് മറിയാമ്മ കുര്യാക്കോസ് നിര്യാതയായി; മുട്ടുചിറയുടെ പ്രിയപ്പെട്ട മറിയാമ്മ ടീച്ചർക്ക് വ്യാഴാഴ്ച റോഥർഹാമിൽ യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി

റോഥർഹാമിൽ താമസിക്കുന്ന ലിഷ സിറിയക്കിൻറെ പ്രിയ മാതാവ് റിട്ടയേർഡ് അദ്ധ്യാപിക മുട്ടുചിറ മൂഴയിൽ മറിയാമ്മ കുര്യാക്കോസ് (87) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ നിര്യാതയായി. ഭർത്താവ് പരേതനായ എം.സി. കുര്യാക്കോസ് (മൂഴയിൽ അപ്പച്ചൻ ചേട്ടൻ).

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇളയ മകൾ ലിഷ സിറിയക്കിനോടും കുടുംബത്തോടുമൊപ്പം റോഥർഹാമിലായിരുന്നു മറിയാമ്മ ടീച്ചർ താമസിച്ചിരുന്നത്. മുട്ടുചിറ ഗവ. യു.പി സ്‌കൂൾ അദ്ധ്യാപികയായിരുന്ന ടീച്ചർ കുട്ടികളുടെയും സഹപ്രവർത്തകരുടെയും പ്രിയങ്കരിയായിരുന്നു.

ടീച്ചർക്ക് അന്ത്യയാത്രാമൊഴിയേകുവാനുള്ള സൗകര്യം കുടുംബം ഒരുക്കിയിരിക്കുന്നത് റോഥർഹാം സ്റ്റേഷൻ റോഡിലുള്ള സെൻറ്. ബീഡ്സ് ദേവാലയത്തിലാണ്. ജൂൺ 13 വ്യാഴം ഉച്ചക്ക് 12 മുതൽ 2 മണി വരെയാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

മറിയാമ്മ ടീച്ചറുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ, പി ആർ ഒ അലക്സ് വർഗീസ്, വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് വർഗീസ് ഡാനിയൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

പൊതുദർശനം ക്രമീകരിച്ചിരിക്കുന്ന പള്ളിയുടെ അഡ്രസ്സ് :-

St Bede’s Church,
Station Road,
Rotherham.
S60 1HF.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more