1 GBP = 105.85
breaking news

മാനവികതയോടുള്ള ആഗോള ദർശനം കാലികപ്രസക്തം; കാതോലിക്ക ബാവ

മാനവികതയോടുള്ള ആഗോള ദർശനം കാലികപ്രസക്തം; കാതോലിക്ക ബാവ

ജോർജ്‌ മാത്യു ( PRO-St.Stephens IOC Birmingham)

മനുഷ്യത്തതോടും, മാനവിക മൂല്യങ്ങളോടുമുള്ള ആഗോള ദർശനം കാലിക പ്രസക്തമാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. സ്ലൈഹീക സന്ദർശനത്തിന്റെ ഭാഗമായി ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാഹോദര്യവും, സമഭാവനയും, സഹിഷ്ണതയും സമൂഹത്തിൽ നിലനില്കേണ്ടതിന്റെ ആവശ്യകത ബാവ ചൂണ്ടികാട്ടി.

പള്ളിയിലെത്തിയ ബാവ തിരുമേനിക്കും, ഇടവക മെത്രാപോലിത്തക്കും പ്രൗഡഗംഭീരമായ സ്വീകരണം നൽകി. പൊതുസമ്മേളനം കാതോലിക്ക ബാവ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപോലിത്ത എബ്രഹാം മാർ സ്തെഫനോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.വര്ഗീസ് മാത്യു, ഫാ.ജോർജ്‌ മാലെക് ( കോപ്റ്റിക് ചർച്) എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം സ്വാഗതവും, സെക്രട്ടറി പ്രവീൺ തോമസ് നന്ദിയും പറഞ്ഞു.

ഇടവക ആരംഭിച്ചു 20 വര്ഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീർ ‘പടവുകൾ ‘ ബാവ തിരുമേനി പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇടവക നൽകുന്ന ഒരു നിശ്ചിത തുക ട്രസ്റ്റി ഡെനിൻ തോമസ് ബാവക്ക് കൈമാറി. തുടർന്ന് സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികളുമായി ബാവ സംവേദിച്ചു. സഭയുടെ പാരബര്യത്തെയും, ചരിത്രത്തെയും, വിശ്വ്വാസത്തെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് തിരുമേനി മറുപടി പറഞ്ഞു.

ഗ്രേസ് മോൻസി രൂപപ്പെടുത്തിയ ബാവയുടെ ഛായാചിത്രം ബാവ തിരുമേനിക്ക് സമ്മാനിച്ചു. ലോക പരിസ്ഥിതിദിനതോടനുബന്ധിച്ചു ബാവ തിരുമേനി പള്ളി പരിസരത്തു വൃക്ഷ തൈ നട്ടു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ്, സെക്രട്ടറി പ്രവീൺ തോമസ്, ഇവന്റ് കോർഡിനേറ്റർസ് ജോർജ്‌ ഉണ്ണുണ്ണി, ബൈജു കുര്യാക്കോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മീക സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more