1 GBP = 105.75
breaking news

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള ജൂൺ 22 ശനിയാഴ്ച്ച; കായികമേള രജിസ്ട്രേഷന് തുടക്കമായി

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ കായികമേള ജൂൺ 22 ശനിയാഴ്ച്ച; കായികമേള രജിസ്ട്രേഷന് തുടക്കമായി

യുക്മ ഈസ്റ്റ്‌ ആൻഡ് വെസ്റ്റ് മിഡ്‌ലാന്ഡ്സ് റീജിയണൽ കായികമേള 2024 ജൂൺ മാസം 22നു ശനിയാഴ്ച കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. കായികമേളയുടെ രജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചിരുന്നു.

എല്ലാ അംഗ അസോസിയേഷനിൽ നിന്നും ആവേശപൂർണമായ പ്രതികരണമാണ് രജിസ്ട്രേഷന് ലഭിക്കുന്നത്. യുക്മ ദേശിയ കായികമേള കഴിഞ്ഞാൽ കായികതാരങ്ങളുടെ എണ്ണം കൊണ്ട് ഏറ്റവും വലിയ കായികമേളയാണ് ഈസ്റ്റ്‌ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കായികമേള.

ജൂൺ 22ന് രാവിലെ 9 മണിയോടെ ആരംഭിച്ച് വൈകിട്ട് 6 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിൽ ആണ് മൽസരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കായികതാരങ്ങൾക്കും മത്സരം വീക്ഷിക്കാനെത്തുന്നവർക്കുമായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. കെറ്ററിംഗ്‌ പിച്ച് ആൻഡ് ട്രാക്ക്, ഗ്രൗണ്ടിൽ നടക്കുന്ന മൽസരങ്ങളുടെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും അകമഴിഞ്ഞ സാന്നിധ്യസഹകരണം പ്രസിഡന്റ് ജോർജ്ജ് തോമസ് അഭ്യർത്ഥിച്ചു.

റീജിയണൽ കായികമേളയിൽ വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക് ജൂൺ 29ന് സട്ടൻ കോൾഡ്ഫീൽഡിൽ വച്ച് നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. ഈ വർഷം റീജിയണൽ കായികമേളയിൽ വിജയിക്കുന്ന ആദ്യത്തെ മൂന്നു അസോസിയേഷനുകൾക്ക് (ഫസ്റ്റ്, സെക്കന്റ്‌, തേർഡ് ) പോയിന്റ് അടിസ്ഥാനത്തിൽ പ്രത്യേക സമ്മാനം നൽകുന്നതാണ്. കഴിഞ്ഞ വർഷത്തെ നാഷണൽ ചാമ്പ്യൻഷിപ് നിലനിർത്താൻ മിഡ്‌ലാൻഡ് അംഗ അസോസിയേഷനുകളിൽ നിന്ന് തന്നെ കൃത്യമായ മുന്നൊരുക്കങ്ങളാണ് കായികതാരങ്ങൾ നടത്തുന്നത്.

ആവേശകരമായ വടംവലി മത്സരമാണ് കായികമേളയിൽ ത്രസ്സിപ്പിക്കുന്ന മറ്റൊരിനം. മൽസര വിജയികൾക്ക് പ്രത്യേക സമ്മാനം ലഭിക്കുന്നതാണെന്ന് സംഘാടകർ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്ക്:
സ്പോർട്സ് കോർഡിനേറ്റർ സെൻസ് ജോസ്,(07809550568)
സ്മിത തോട്ടം (0745096467
റീജിയണൽ സെക്രട്ടറി പീറ്റർ ജോസഫ് (07737654041)

മത്സരവേദി:
കെറ്ററിംഗ് പിച്ച് ആൻഡ് ട്രാക്ക്,തൗർസ്റ്റോൺഡ്രൈവ് പോസ്റ്റ്‌ കോഡ് NN15 6PB.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more