1 GBP = 107.38
breaking news

കേംബ്രിഡ്ജിൽ മലയാളി നേഴ്സ് മരണമടഞ്ഞു; നിഷ എബ്രഹാമിന്റെ വിടവാങ്ങൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ

കേംബ്രിഡ്ജിൽ മലയാളി നേഴ്സ് മരണമടഞ്ഞു; നിഷ എബ്രഹാമിന്റെ വിടവാങ്ങൽ ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ

കേംബ്രിജ്: മലയാളി നഴ്സ് കേംബ്രിഡ്ജിൽ മരണമടഞ്ഞു. നിഷ ഏബ്രഹാം ആണ് കാൻസർ ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ചത്. കുറച്ച്‌ നാളുകളായി കാൻസർ ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്നു. 2021 ല്‍ കാൻസർ കണ്ടെത്തുകയും ചികിത്സയിലൂടെ രോഗം ഭേദപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ആറ് മാസം മുൻപ് വീണ്ടും കാൻസർ രോഗബാധിതയാവുകയായിരുന്നു.

കേംബ്രിജിലെ കാംബോണില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന നിഷ പതിനഞ്ച് വർഷം മുൻപാണ് ബ്രിട്ടനിലെത്തിയത്. ഭർത്താവ് ഫിലിപ്പ് ഏബ്രഹാം. നിഷയുടെ രോഗവിവരമറിഞ്ഞു നാട്ടിൽ നിന്ന് മാതാപിതാക്കൾ കേംബ്രിഡ്ജിൽ എത്തിയിരുന്നു. പൂനെയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബാംഗമാണ് നിഷ.

നിഷയുടെ സംസ്‌കാരം ബ്രിട്ടനില്‍ തന്നെ നടത്താനാണ് തീരുമാനം. കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

നിഷയുടെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , ട്രഷറർ സാജൻ പടിക്കമാലിൽ, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more