- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ...
- ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്.... മേയർ ജെ പി ഖാലിദ് ഹുസെെൻ, കൗൺസിലർ ഉംറാനാ ഫാറൂക്ക്, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ
- ഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥി.
- നനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ്
- മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന അവാർഡ്
- നിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ
- സ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകള്‍ക്ക് വിലക്ക്
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ എട്ടാമത് വാത്സിങ്ങാം തീർത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച; ‘വാത്സിങ്ങാം തീർത്ഥാടന ‘ചരിത്രമറിയാം.
- Jun 09, 2024
അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച നടക്കും. വാത്സിങ്ങാം തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വാത്സിങ്ങാം തീര്‍ത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിയണിലെ സ്വാഗത സംഘം അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടന തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ ബഹുമാനപ്പെട്ട വൈദികർ, സന്യസ്തർ എന്നിവരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശാസ സമൂഹം തീർത്ഥാടകരായെത്തുന്ന വാത്സിങ്ങാം മറിയത്തോടൊപ്പം സന്തോഷിക്കുന്ന ഏവരുടെയും തീർത്ഥാടന കേന്ദ്രമാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് എട്ടാം തവണയാണ് തീര്‍ത്ഥാടനം ആഘോഷിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാൽത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം. എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
വാത്സിങ്ങാം തീർത്ഥാടന ചരിത്രം:
തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു പത്താം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ വാൽത്സിങ്ങാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു. പരിശുദ്ധ കന്യകാമറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മ്മങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്കിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും, കന്യകാ മാതാവിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു പോന്നിരുന്നു.
തീക്ഷ്ണമായ പ്രാര്‍ത്ഥനകൾക്ക് ശേഷം ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ നസ്രേത്തിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഗബ്രിയേല്‍ ദൂതന് പരിശുദ്ധ അമ്മക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വെച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.
‘നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി’ എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുവാനുള്ള സദ് വാര്‍ത്ത അറിയിച്ച അതേ ഭവനത്തിന്റെ ഓര്‍മ്മക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു ‘സദ് വാര്‍ത്തയുടെ ആലയം’ എന്ന് പേര് നല്കുവാനും അമലോത്ഭവ മാതാവ് റിച്ചെൽഡിസ്യോട് ആവശ്യപ്പെട്ടു.
അടുത്ത ദിവസം തന്നെ റിച്ചെൽഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മ്മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് ‘നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മ്മാണം ആരംഭിക്കും’ എന്ന് അരുളപ്പാട് ലഭിക്കുകയും ചെയ്തു.
അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വാൽത്സിങ്ങാമില്‍ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി. പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു. പരിശുദ്ധ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമ്മാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ത്ഥനയിലും റിച്ചെല്‍ഡിസ പ്രഭ്വി മുഴുകി.
മാനുഷിക കണക്കുകൂട്ടലിൽ നിർമ്മാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മ്മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് അവസാനം പറഞ്ഞയച്ച ശേഷം ഏറെ വിഷമത്തോടെ തന്റെ കഠിനമായ പ്രാര്‍ത്ഥന തുടര്‍ന്നു.
‘പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും’ എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്ക്കുന്ന ദേവാലയം ആയിരുന്നു.പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാര്‍ത്ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.
നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അസംഖ്യം അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്ടം ഇപ്പോഴും കാണാവുന്നതാണ്.
വാൽത്സിങ്ങാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം കൂടുതലായി അറിയപ്പെടാന്‍ തുടങ്ങി.ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ ‘വാൽത്സിങ്ങാമിലെ മാതാവ്’ തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു.
മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാൽത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് തന്റെ ദിവ്യ സുതനിലൂടെ ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്ന്’ പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. വാൽത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്ഠ കാര്യം സാധിച്ചവരുടെയും, സന്താന സൗഭാഗ്യം, രോഗ സൗഖ്യം ഉൾപ്പെടെ നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ദേവവാലയ രേഖകളിലും തീർത്ഥാടകർക്കിടയിലും കാണുവാൻ കഴിയും.
വാൽത്സിങ്ങാമില്‍ 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന് ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മദ്ധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു. 1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന് മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന് വരെയുള്ളവര്‍ വാൽത്സിങ്ങാമിലേക്കു നഗ്നപാദരായി തീര്‍ത്ഥാടനങ്ങൾ നടത്തിയിരുന്നു.
1538 ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു. ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായി തെറ്റി ‘ചർച്ച് ഓഫ് ഇംഗ്ലണ്ട്’ സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയിൽ ആക്കുകയും, ദേവാലയം പൂര്‍ണ്ണമായും നശിപ്പിക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വാൽത്സിങ്ങാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നൽകുകയും ചെയ്തു.
കിങ്സ് ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മ്മിക്കുകയും വാൽത്സിങ്ങാമിലേക്കുള്ള ആദ്യ തീര്‍ത്ഥാടനം അവിടെനിന്നും 1897 ആഗസ്റ്റ് 20 ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.
1922 ല്‍ വാല്‍ഷിഹാമിലെ പുതിയ വികാരിയായി നിയമിതനായ റവ:ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന് വാൽത്സിങ്ങാം മാതാവിന്റ്റെ ഒരു പുതിയ സ്വരൂപം നിര്‍മ്മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931 ല്‍ പുതുതായി നിര്‍മ്മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വാൽത്സിങ്ങാമിൽ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു.
1934ല്‍ കര്‍ദിനാള്‍ ബോണ്‍,പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ത്ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ കത്തോലിക്കാ സഭയുടെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.1950 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം പ്രാർത്ഥനയർപ്പിക്കാനായി സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീര്‍ത്ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വാൽത്സിങ്ങാം മാതാവിന്റെ അനുഗ്രഹവും മദ്ധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.
1982-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും, മാർപ്പാപ്പയുടെ പേപ്പൽ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും ചെയ്തിരുന്നു.
‘സ്ലിപ്പര്‍ ചാപ്പല്‍’
14-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും ‘അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു’ സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർത്ഥാടകർക്ക് വിശ്രമ കേന്ദ്രവും, ഇടത്താവളവുമായിരുന്നു.
വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർത്ഥാടകരുടെ രക്ഷാധികാരിയും, കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർത്ഥാടകർക്ക് സംരക്ഷകയും ആയിരുന്നു.
തീര്‍ത്ഥാടകര്‍ വാൽത്സിങ്ങാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്നപാദരായി നടക്കേണ്ടതിനായി ദിവ്യ ബലിക്കും കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വെച്ച് തീർത്ഥാടനം തുടങ്ങുക പതിവായിരുന്നു. ഇങ്ങിനെ സ്ലിപ്പര്‍ (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു ‘സ്ലിപ്പര്‍ ചാപ്പല്‍’ എന്ന പേര് കിട്ടിയത് എന്നാണ് ചരിത്രം.
ആംഗ്ലിക്കൻ സഭ അധീനതയിലാക്കിയ തീർത്ഥാടന കേന്ദ്രങ്ങളിൽ സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്. ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ ‘നാഷണൽ ഷ്രയിൻ’ ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വാൽഷിങ്ങാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയും മഹനീയതയുമാണ് ഉയർത്തിക്കാട്ടുക.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL
Latest News:
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ...
മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് (04-01-25) വിഥിൻഷോ...Associationsബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്.... മേയർ ജെ പി ഖാലിദ് ...
ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ നേതൃത്വത്തിൽ (BMCA ) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോ...Associationsഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇ...
യുകെയിലെ ഏറ്റവും പ്രബലമായ മലയാളി അസോസിയേഷനു കളിൽ ഒന്നായ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബി ...Associationsനനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ്
പ്രൗഢോജ്ജ്വലമായ പരിപാടികളോടെ നനീട്ടൻ മലയാളികൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ ...Associationsമനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര...
പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നാലുപേർക്ക്. ഷൂട്ടിംഗ് താരം മനു ഭാക്കർ,...Latest Newsനിമിഷ പ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ
ന്യൂഡൽഹി: നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ. ഇറാൻ വിദേ...Latest Newsസ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്ക് സര്‍ക്കാര്‍: കുട്ടികളെ ഇ...
സംസ്ഥാനത്ത് സ്കൂള്‍ കലാ – കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ...Breaking News‘എത്ര ശിക്ഷ ലഭിച്ചാലാണ് സി.പി.ഐ.എം നേതാക്കൾ കൊലവാൾ താഴെവെക്കുക’; കെ.കെ രമ
സിപിഐഎം നേതാക്കളുടെ പങ്ക് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധിയെന്ന...Latest News
Post Your Comments Here ( Click here for malayalam )
Latest Updates
- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് ഫോറം സെൻ്ററിൽ… മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ (MMCA) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് (04-01-25) വിഥിൻഷോ ഫോറം സെൻ്ററിൽ നടക്കും. വൈകിട്ട് 3.30ന് രജിസ്ട്രേഷൻ ആരംഭിക്കും. കൃത്യം 4മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. പ്രാർത്ഥനാ ഗാനം ജയിൻ ജിൻറിൽ ആലപിക്കും. തുടർന്ന് സെക്രട്ടറി ജിൻറിൽ രാജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. സാന്താക്ലോസ് അപ്പൂപ്പനെ എം എം സി എ കുടുംബം വേദിയിലേക്ക് സ്വാഗതം ചെയ്യും. തുടർന്ന് പ്രസിഡൻറ് സുമേഷ് രാജൻ യോഗം ഉദ്ഘാഘാടനം ചെയ്യും. മുൻ പ്രസിഡൻ്റുമാരായ ഉതുപ്പ്
- ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ (BMCA ) ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്…. മേയർ ജെ പി ഖാലിദ് ഹുസെെൻ, കൗൺസിലർ ഉംറാനാ ഫാറൂക്ക്, അലക്സ് വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ ബെറി മലയാളി കൾച്ചറൽ അസോസ്സിയേഷൻ്റെ നേതൃത്വത്തിൽ (BMCA ) സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് നുവരി 4 ന് ( ഇന്ന്) ബെറി പോളീഷ് സെൻ്ററിൽ നടക്കും. “ജിംഗിൾ ബഞ്ച് 2025” എന്ന് പേരിട്ട ആഘോഷപരിപാടിയിൽ BMCA അവതരിപ്പിക്കുന്ന “സ്നേഹപൂർവും BMCA”എന്ന പദ്ധതി യുടെ ഉൽഘാടനം യുക്മ പബ്ലിക്ക് റിലേഷൻ ഓഫീസർ അലക്സ് വർഗീസ് നിർവ്വഹിക്കും. BMCA യുടെ ലോഗോ പ്രദർശനം ബറി കൗൺസിൽ മേയർ ജെ.പി ഖാലിദ് ഹുസൈൻ നിർവ്വഹിക്കും. ബറി ഈസ്റ്റ് വാർഡ് കൗൺസിലർ
- ഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥി. യുകെയിലെ ഏറ്റവും പ്രബലമായ മലയാളി അസോസിയേഷനു കളിൽ ഒന്നായ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബി സി എം സി) തങ്ങളുടെഇരുപതാമത് വാർഷിക നിറവിൽ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം കൊണ്ടാടുന്നു. 2025 ഡിസംബർ നാല് ശനിയാഴ്ച 1.30നു അസിസ്റ്റന്റ് കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യുന്ന വാർഷികാഘോഷത്തിൽ യുക്മ പ്രസിഡണ്ട് ഡോക്ടർ ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ശ്രീ ജോർജ് തോമസ് സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും
- നനീട്ടൻ മലയാളി അസോസിയേഷൻ (നന്മ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം & കരോൾ നൈറ്റ് പ്രൗഢോജ്ജ്വലമായ പരിപാടികളോടെ നനീട്ടൻ മലയാളികൾ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ആഘോഷം സംഘടിപ്പിച്ചു. ഡിസംബർ 19ന് കരോൾ നൈറ്റോടു കൂടി ആരംഭിച്ച് 29ന് മ്യൂസിക്കൽ നൈറ്റോടു കൂടെ ആഘോഷങ്ങൾ സമാപിച്ചു. കരോൾ നൈറ്റിൽ കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ നിന്നും വിവിധ ഗായകർ ഗാനങ്ങൾ ആലപിച്ചു. സ്നേവിരുന്നും കുട്ടികൾക്ക് സാന്റാ ക്ലോസിന്റെ സമ്മാനദാനവും നടന്നു. മുതിർന്നവരും കുട്ടികൾക്കും ചേർന്ന് കരോൾ പാടി ക്രിസ്റ്മസിനെ വരവേറ്റു. 29 ന് നടന്ന അസ്ത്ര എന്നു പേരിട്ട മ്യൂസിക്കൽ നൈറ്റിൽ അലക്സിന്റെ കീറ്റാർ
- മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം; മലയാളി നീന്തൽ താരം സജൻ പ്രകാശിന് അര്‍ജുന അവാർഡ് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽ രത്ന പുരസ്കാരം നാലുപേർക്ക്. ഷൂട്ടിംഗ് താരം മനു ഭാക്കർ, ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ്, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പാരാലിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് പ്രവീൺകുമാർ എന്നിവർക്കാണ് ഖേൽരത്ന പുരസ്ക്കാരം ലഭിച്ചത്. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ് ലഭിച്ചു. 32 പേരാണ് അർജുന അവാർഡിന് അർഹരായത്.പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും. പാരിസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍
click on malayalam character to switch languages