1 GBP = 105.79
breaking news

ടി20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ സൗത്ത് ആഫ്രിക്കക്ക് ആറ് വിക്കറ്റ് വിജയം

ടി20 ലോകകപ്പ്: ശ്രീലങ്കക്കെതിരെ സൗത്ത് ആഫ്രിക്കക്ക് ആറ് വിക്കറ്റ് വിജയം


ടി20 ലോക കപ്പില്‍ ഡി ഗ്രൂപ്പില്‍ ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ ആറു വിക്കറ്റിന്റെ അനായാസ വിജയം നേടി സൗത്ത് ആഫ്രിക്ക. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകള്‍ നഷ്ടമായ മത്സരത്തില്‍ 19.1 ഓവറില്‍ മുഴുവന്‍ വിക്കറ്റുകളും നഷ്ടമാക്കി 77 റണ്‍സെടുക്കാനാണ് സാധിച്ചത്. 30 ബോളില്‍ നിന്ന് 19 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസും 16 ബോളില്‍ നിന്ന് 16 റണ്‍സ് നേടിയ എയ്ഞ്ചലോ മാത്യൂവും 15 ബോളില്‍ നിന്ന് 11 റണ്‍സെടുത്ത കമിന്ദു മെന്റിസുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം തികച്ചത്. ക്യാപ്റ്റന്‍ വനിന്ദു ഹസരംഗ അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും ഒരു റണ്‍സിന് പോലും വക കാണാതെ മടങ്ങി. പിന്നാലെ എത്തിയ സമര വിക്രമയും റണ്‍സൊന്നുമില്ലാതെ കളം വിട്ടു. നാല് വിക്കറ്റ് നേടി ആന്ററിച്ച് നോര്‍ജെയും രണ്ട് വിതം വിക്കറ്റെടുത്ത കഗിസോ റബാദയും സ്പിന്നര്‍ കേശവ് മഹാരാജയുമാണ് സൗത്ത് ആഫ്രിക്കന്‍ ബോളിങ് നിരയില്‍ തിളങ്ങിയത്.

ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ നിരയില്‍
ഓപ്പണറായി എത്തിയ ക്വിന്റണ്‍ ഡി കോക്ക് 27 പന്തില്‍ നിന്ന് 20 ഉം എയ്ഡന്‍ മാര്‍ക്രം 14 ബോളില്‍ നിന്ന് 12 ഉം 28 ട്രിസ്്റ്റന്‍ സ്റ്റബ്‌സ് 28 ബോളില്‍ നിന്ന് 13 ഉം ഹെന്റ്‌റിച്ച് ക്ലാസന്‍ 22 ബോളില്‍ നിന്ന് 19 ഉം റണ്‍സുമായി ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. തുഷാര എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു ശ്രീലങ്കക്ക് ആദ്യ വിക്കറ്റ്. മൂന്നാം പന്തില്‍ രണ്ട് ബോളില്‍ നാല് റണ്‍സ് മാത്രം എടുത്ത റീസ ഹെന്റ്‌റിക്‌സ് മടങ്ങി. കമിന്ദു മെന്റിസ് ആണ് ക്യാച്ച് എടുത്തത്. മൂന്നമനായി എത്തിയ എയ്ഡന്‍ മക്രം നാലാമത്തെ ഓവറില്‍ ക്രീസ് വിട്ടു. ദസുന്‍ സനകയുടെ ഓവറില്‍ രണ്ടാം ബോളില്‍ കമിന്ദു മെന്റിസ് സ്ലിപില്‍ ക്യാച്ച് എടുക്കുകയായിരുന്നു. 14 ബോളില്‍ നിന്ന് 12 റണ്‍സാണ് മാര്‍ക്രം നേടിയത്.

നാലാമനായി ട്രിസ്റ്റന്‍ സ്റ്റബ്‌സ് ക്രീസിലേക്ക്. അവസാനബോളില്‍ കീപ്പര്‍ കുശാല്‍മെന്റിസിന് ക്യാച്ച് നഷ്ടം. ആറാം ഓവറിനെത്തിയത് നുവാന്‍ തുഷാര. ആറാം ഓവര്‍ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 എന്നതായിരുന്നു. ഏഴാം ഓവറിനായി വീണ്ടും ദസുന്‍ സനക. 15 ബോളില്‍ നിന്ന് ഏഴ് റണ്‍സുമായി ഓപ്പണറായി എത്തിയ ക്വീന്റന്‍ ഡി കോക്ക് ക്രീസില്‍ തുടരുന്നതിനിടെ ഏഴാം ഓവറും പൂര്‍ത്തിയായി. എട്ടാം ഓവറിനായി എയ്ഞ്ചലോ മാത്യൂസ്. അഞ്ചാം പന്തില്‍ ഡി കോക്ക് വക മാച്ചിലെ രണ്ടാം സിക്‌സ്. തുടര്‍ന്ന് ദസുന്‍ സനകയുടെ ഒമ്പതാം ഓവര്‍. മൂന്ന് ബോള്‍ പിന്നിട്ടപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ സ്‌കോര്‍ 39 ന് രണ്ട്. ജയിക്കാന്‍ 69 ബോളില്‍ നിന്ന് വേണ്ടത് 39 റണ്‍സ് മാത്രം. ഒമ്പതാം ഓവറും അവസാനിച്ചു. ഫാസ്റ്റ് ബൗളര്‍ മതീഷ പതിരണ പത്താം ഓവര്‍ എറിയാനെത്തി. പൂര്‍ത്തിയായപ്പോള്‍ സൗത്ത് ആഫ്രിക്കക്ക് വിജയിക്കാന്‍ വേണ്ടത് 60 ബോളില്‍ 31 റണ്‍സ്. 11-ാം ഓവര്‍ എറിയാനെത്തിയത് സ്പിന്നര്‍ വനിന്ദു ഹസരംഗ. അഞ്ചാം ബോളില്‍ വിക്കറ്റ്. അതും ക്വിന്റന്‍ ഡി ക്വാക്കിന്റെ. 27 ബോളില്‍ നിന്ന് 20 റണ്‍സെടുത്തായിരുന്നു ക്വാക്കിന്റെ മടക്കം.

നാലാമന്‍ ആയി ഹെന്ററിച്ച് ക്ലാസന്‍ ക്രീസിലേക്ക്. പതിരണയുടെ 12-ാം ഓവര്‍. ഹസരംഗയുടെ 13-ാം ഓവറിലെ അഞ്ചാം ബോളില്‍ ട്രിസ്റ്റന്‍ സ്റ്റബിന്റെ വിക്കറ്റ് അസലങ്കയുടെ കൈകളില്‍ ഭദ്രം. അഞ്ചാമനായി ബാറ്റ് ചെയ്യാന്‍ ഡേവിഡ് മിലര്‍ എത്തി. 14-ാം ഓവറിന് പതിരണ തയ്യാറായി എത്തി. നാല് ബോള്‍ പിന്നിട്ടപ്പോള്‍ 38 ബോളില്‍ നിന്ന് 19 റണ്‍സാണ് സൗത്ത് ആഫ്രിക്കക്ക് ജയിക്കാനായി വേണ്ടത്. ഹസരംഗ എറിഞ്ഞ പതിഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ ക്ലാസന്റെ കൂറ്റന്‍ സിക്‌സ്. തൊട്ടടുത്ത ബോളിള്‍ ബൗണ്ടറി. 15-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 30 ബോളില്‍ ആറ് റണ്‍സ്. തീക്ഷണയുടെ പതിനാറാം ഓവര്‍ കഴിഞ്ഞപ്പോള്‍ വിജയിക്കാന്‍ 24 ബോളില്‍ മൂന്ന് റണ്‍സ് മതിയായിരുന്നു. ഇതിനിടെ മില്ലറിനെ പുറത്താക്കാനായി ശ്രീലങ്കയുടെ എല്‍.ബി.ഡബ്ല്യൂ റിവ്യൂ. എന്നാല്‍ ഔട്ട് ആയിരുന്നില്ല. തുടര്‍ന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ എറിഞ്ഞ പതിനേഴാം ഓവറിന്റെ രണ്ടാം ബോളില്‍ മില്ലര്‍ അടിച്ച ബൗണ്ടറിയോടെ സൗത്ത് ആഫ്രിക്കയുടെ അനായാസ വിജയം.

ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതുംനിസംഗയും വിക്കറ്റ് കീപ്പറായ കുശാല്‍മെന്‍ഡീസുമാണ് ഓപ്പണര്‍മാരായി എത്തിയത്. ആദ്യ ഓവര്‍ എറിയാന്‍ എത്തിയത് മാര്‍കോ ജാന്‍സന്‍. എന്നാല്‍ വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു ആദ്യ ഓവറില്‍ ശ്രീലങ്ക നേടിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 13 റണ്‍സ് മാത്രം. നാലാം ഓവറില്‍ ആദ്യ വിക്കറ്റ് എത്തി. ഒറ്റന്ല്‍ബ്രാറ്റ്മാന്‍ എറിഞ്ഞ് ആദ്യബോളില്‍ തന്നെ പതുംനിസംഗയെ ക്ലാസന്‍ ക്യാച്ചെടുത്ത് ഔട്ടാക്കി. എട്ട് ബോളില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമായിരുന്നു നിസംഗ നേടിയത്. പിന്നീട് കുശാല്‍ മെന്‍ഡിസിനെ അന്റിച്ച് നോര്‍ജ് 19 റണ്‍സിന് പറഞ്ഞയച്ചു. പിന്നാലെ ക്രീസില്‍ എത്തിയ കമിന്ദു മെന്‍ഡിസ് എട്ടാം ഓവറിലെ അഞ്ചാം പന്തിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ 11 റണ്‍സിന് പുറത്തായി. പിന്നീട് എത്തിയ ക്യാപ്റ്റന്‍ ഹസരങ്കയേയും സദീര സമര വിക്രമിനേയും സ്പിന്നര്‍ കേശവ് മഹാരാജ് പൂജ്യം റണ്‍സിന് തകര്‍ത്തു. ഒമ്പതാം ഓവര്‍ എറിയാനെത്തിയ കേശവ് മഹാരാജിന്് രണ്ടാം ബോളില്‍ തന്നെ വിക്കറ്റ് ലഭിച്ചു. ക്രീസ് വിട്ട് പുറത്തിറങ്ങിയ വനിന്ദു ഹസരംഗയെ കീപ്പര്‍ സ്റ്റംപ് ചെയ്തു. ശ്രീലങ്കയുടെ മൂന്നാം വിക്കറ്റും വീണു. രണ്ട് ബോള്‍ നേരിട്ട ഹസരംഗ പൂജ്യത്തിനാണ് മടങ്ങിയത്.

തുടര്‍ന്ന് എത്തിയ സധീര സമരവിക്രമ ക്രീസില്‍ നിലയുറപ്പിക്കും മുമ്പെ മടങ്ങി. മഹാരജിന്റെ കൃത്യതയുള്ള ബോളില്‍ ഒരു റണ്‍ പോലും നേടാതെ ബൗള്‍ഡ് ആയി. ചരിത് അസലംഗ ക്രിസീലെത്തി. ഒമ്പതാം ഓവര്‍ അവസാനിച്ചപ്പോള്‍ ശ്രീലങ്ക 36 ന് നാല് വിക്കറ്റ് നഷ്ടത്തിലായിരുന്നു. പത്താം ഓവര്‍ എറിയാനെത്തിയ ആന്റിച്ച് നോര്‍ജെക്ക് അവസാന പന്തില്‍ വിക്കറ്റ്. ബൗണ്ടറിക്കുള്ള ശ്രമത്തിനിടെ പന്ത് കുത്തനെ പൊങ്ങി. വെയിലില്‍ തിളങ്ങി താഴെയിറങ്ങിയ ബോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് കൈപ്പിടിയില്‍ ഒതുക്കി. കുശാല്‍ മെന്റീസ് പുറത്തേക്ക്. 30 ബോളില്‍ നിന്ന് 19 റണ്‍സ് സമ്പാദ്യം. ശ്രീലങ്ക 40ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍. ആറാമനായി എയ്ഞ്ചലോ മാത്യൂ ക്രിസില്‍. 12-ാം ഓവര്‍ വീണ്ടും നോര്‍ജെ എത്തി. രണ്ടാം ബോളില്‍ അസലംഗയെ പറഞ്ഞയച്ചു. ബൗണ്ടറിക്കുള്ള ശ്രമം റീസ ഹെന്ററിക്‌സ് പിടിച്ചെടുത്തു. ദസുന്‍ ശനക ക്രീസില്‍-സ്‌കോര്‍-45-6 13-ാം ഓവറില്‍ മഹാരാജ് എറിഞ്ഞ അഞ്ചാം ബോളില്‍ മത്സരത്തിലെ ആദ്യ സിക്‌സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more