1 GBP = 106.56
breaking news

ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ വിമൻസ് ഫോറം വാർഷിക സംഗമം ജൂൺ 15ന് ഗ്ലോസ്റ്ററിൽ

ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ വിമൻസ് ഫോറം വാർഷിക സംഗമം ജൂൺ 15ന് ഗ്ലോസ്റ്ററിൽ

ബെന്നി അഗസ്റ്റിൻ

കാത്തോലിക് സീറോ മലബാർ എപ്പാർക്കിയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിലെ വിമൻസ് ഫോറം വാർഷിക സംഗമം  2024, ജൂൺ 15ന് സെൻ്റ് അഗസ്റ്റിൻ ചർച്ച്, മാറ്റ്സൺ ലെയ്ൻ, ഗ്ലോസ്റ്റർ, GL4 6DT ൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഗ്ലോസ്റ്റെർ സെന്റ് മേരിസ് പ്രോപോസ്ഡ് മിഷനിലെ വിമൻസ് ഫോറം ആണ് ഈ സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത്. പരിപാടികൾ രാവിലെ 9:00 മണി മുതൽ  4:00 മണി വരെ നടത്തപ്പെടും. 

സംഗമത്തിന്റെ ആപ്തവാക്യം ആയി തിരഞ്ഞെടുത്തിരിക്കുന്നത്  “മകളേ, നിൻ്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു, സമാധാനത്തോടെ പോകുക” (ലൂക്കാ 8:48) എന്ന ബൈബിൾ വാക്യം ആണ്.  അന്നെ ദിവസത്തെ പ്രോഗ്രാം ഷെഡ്യൂൾ  9:00 AM ന്  – വിശുദ്ധ കുർബാനക്ക് ശേഷം 10:30 മണിക്ക്  ഉദ്ഘാടനം.  സംഗമത്തിന്റെ പ്രധാന സ്പീക്കർ അയർലൻഡിൽ നിന്നുമുള്ള  ബ്രദർ. ഷിബു ജോൺ ആണ്. 

ആശംസകൾ അറിയിക്കുന്നത്   റവ. സിസ്റ്റർ  ജീൻ മാത്യു ( എപ്പാർക്കി വിമൻസ് ഫോറം    ഡയറക്ടർ),  ഫാ. മാത്യു സെബാസ്റ്റ്യൻ പാലരക്കരോട്ട് (റീജിയണൽ വിമൻസ് ഫോറം ഡയറക്ടർ),  ഫാ. ജിബിൻ വാമറ്റത്തിൽ (ഗ്ലോസ്റ്റെർ പ്രോപോസ്ഡ് മിഷൻ ഡയറക്ടർ),  ഫാ.പ്രജിൽ പണ്ടാരപ്പറമ്പിൽ (കാർഡിഫ് മിഷൻ ഡയറക്ടർ),   ശ്രീമതി സോണിയ സോണി (റീജിയണൽ വിമൻസ് ഫോറം  പ്രസിഡൻ്റ് എന്നിവരാണ്.   ഉച്ചഭക്ഷണത്തിന് ശേഷം   സാംസ്കാരിക പരിപാടികളോട് കൂടി 4 മണിക്ക് സമാപനം.  

ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റെ വിമൻസ് ഫോറം സംഗമത്തിലേക്ക് റീജിയണിലെ എല്ലാ മിഷൻ, പ്രോപോസ്ഡ് മിഷൻ, മാസ്സ് സെന്റേഴ്സ് എന്നിവയിലെ എല്ലാ വനിതകളെയും വളരെ ഹാർദ്ദവമായി ക്ഷണിക്കുന്നതായി റീജിയണൽ വിമൻസ് ഫോറം പ്രസിഡൻ്റ്, ശ്രീമതി സോണിയ സോണി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more