1 GBP = 105.71
breaking news

യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു; വിട വാങ്ങിയത് കീത്തിലി നിവാസിയായ സുനിൽ ജോസ്

യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു; വിട വാങ്ങിയത് കീത്തിലി നിവാസിയായ സുനിൽ ജോസ്

യുകെ മലയാളി നാട്ടിൽ മരണമടഞ്ഞു. യോർക്ഷെയറിലെ കീത്തിലിയിൽ താമസമാക്കിയിരുന്ന സുനിൽ ജോസ് ചിറായിലാണ് നാട്ടിൽ മരണമടഞ്ഞത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ സുനിൽ ജോസിന് അൻപത് വയസ്സ് മാത്രമായിരുന്നു പ്രായം.

ഭാര്യ റെജിമോളും രണ്ടു മക്കളും കീത്തിലിയിലാണ് താമസം. ലീഡ്സ് സെന്റ് മേരീസ് & സെന്റ് വിൽഫ്രഡ് ഇടവകാംഗങ്ങളാണ് സുനിൽ ജോസും കുടുംബവും. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുന്നതാണെന്ന് ബന്ധുക്കൾ പറഞ്ഞു.

സുനിൽ ജോസിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ലീനുമോൾ ചാക്കോ, പി ആർ ഒ അലക്സ് വർഗീസ്, വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹംമ്പർ റീജിയൻ പ്രസിഡൻറ് വർഗീസ് ഡാനിയൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, കീത്തിലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ബേബി കൊട്ടാരം, സെക്രട്ടറി ഐമിൻ പോൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more