1 GBP = 105.73
breaking news

യുകെ മലയാളിയുടെ മാതാവ് ഡോർസെറ്റിൽ മരണമടഞ്ഞു; മരണമടഞ്ഞത് മക്കളോടൊപ്പം പൂളിൽ താമസിക്കുകയായിരുന്ന സുന്ദിര എ കെ

യുകെ മലയാളിയുടെ മാതാവ് ഡോർസെറ്റിൽ മരണമടഞ്ഞു; മരണമടഞ്ഞത് മക്കളോടൊപ്പം പൂളിൽ താമസിക്കുകയായിരുന്ന സുന്ദിര എ കെ

പൂൾ: യുകെ മലയാളിയുടെ മാതാവ് ഡോർസെറ്റിൽ നിര്യാതയായി. ഡോർസെറ്റ് പൂൾ നിവാസിയും ഡോർസെറ്റ് മലയാളി അസോസിയേഷൻ അംഗവുമായ ജാസ്മിന്റെ മാതാവ് സുന്ദിര എ കെയാണ് (71) വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഡോർസെറ്റിൽ വച്ച് മരണമടഞ്ഞത്. ഡി എം എ സജീവാംഗം ശ്രീറാമാണ് മരുമകൻ.

മക്കളോടൊപ്പം പൂളിൽ താമസിക്കുകയായിരുന്ന അമ്മയെയാണ് വിധി തട്ടിയെടുത്തത്. ഡോർസെറ്റ് മലയാളി അസോസിയേഷൻ അംഗങ്ങൾ ജാസ്മിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ ഒപ്പം തന്നെയുണ്ട്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

ജാസ്മിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പിആർഒ അലക്സ് വർഗ്ഗീസ്, ലെയ്സൺ ഓഫീസർ മനോജ്കുമാർ പിള്ള, ദേശീയ സമിതിയംഗം ടിറ്റോ തോമസ്, സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് സുജു ജോസഫ്, സെക്രട്ടറി സുനിൽ ജോർജ്ജ്, ഡി എം എ പ്രസിഡന്റ് റോബിൻ ജോസഫ്, സെക്രെട്ടറി ലൂക്കസ് മാത്യു, ട്രഷറർ നിഷ സുനിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സുന്ദിര എ കെയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more