1 GBP = 107.34
breaking news

ചെന്നൈയോട് തോൽവി; പ്ലേ ഓഫ്‌ ഉറപ്പിക്കാതെ രാജസ്ഥാൻ

ചെന്നൈയോട് തോൽവി; പ്ലേ ഓഫ്‌ ഉറപ്പിക്കാതെ രാജസ്ഥാൻ

വിജയിച്ചാൽ പ്ലേ ഓഫിലേക്കുള്ള വാതിൽ തുറക്കുമെന്ന് ഉറപ്പുള്ള മത്സരത്തിൽ ചെന്നയോട് 5 വിക്കറ്റിന്റെ തോൽവി നേരിട്ട് രാജസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച രാജസ്ഥാൻ പ്രതീക്ഷകൾ തുടക്കത്തിലെ തകർക്കാൻ ചെന്നൈ ബോളർമാർക്കായി പവർപ്ലെയിൽ വെടികെട്ട് നടത്തി സ്കോർ ഉയർത്താൻ രാജസ്ഥാൻ ഓപ്പണർമാർക്ക് കഴിഞ്ഞില്ല. 6.2 ഓവറിൽ 43 റൺസിൽ എത്തിനിൽക്കെ ജെയിസ്വാൾ പുറത്തായി. സ്കോർ 49 ൽ എത്തിയപ്പോൾ 25 പന്തിൽ 21 റൺസ് നേടിയ ബട്ലറും പുറത്ത്. പിന്നീടൊന്നിച്ച ക്യാപ്റ്റൻ സഞ്ജുവും റയാൻ പരാഗും രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടെങ്കിലും 19 പന്തിൽ 15 റൺസ് നേടി സഞ്ജു പുറത്തായി. അവിടെ നിന്ന് പരാഗ്, ജൂറൽ കൂട്ടുകെട്ടാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 141 നേടി രാജസ്ഥാൻ. പരാഗ് 47 റൺസ് നേടി പുറത്താകാതെ നിന്നു ജൂറൽ 28 റൺസ് നേടി.

മറുപടി ബാറ്റിംഗിൽ ബോളിങ്ങിന് തുണയ്ക്കുന്ന പിച്ചിൽ കരുതലോടെയാണ് ചെന്നൈ ബാറ്റ് വീശിയത്. പത്തൊമ്പതാം മോവറിന്റെ രണ്ടാം പന്തിൽ ചെന്നൈ വിജയലക്ഷ്യം സ്വന്തമാക്കിയപ്പോൾ കരുത്തായി നിന്നത് ശ്രദ്ധാപൂർവ്വം ബാറ്റ് ചെയ്ത ക്യാപ്റ്റൻ ഋതുരാജാണ്.

രാജസ്ഥാന് വേണ്ടി അശ്വിൻ രണ്ടു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും വിജയത്തിന് അത് പോരായിരുന്നു. വിജയത്തോടെ പ്രയോസ് സാധ്യതകൾ കൂടുതൽ സജീവമാക്കുകയാണ് ചെന്നൈ. പ്ലെയോഫിലേക്ക് എത്താൻ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള ടീമിൽ ഒന്നായ രാജസ്ഥാൻ ഒരൊറ്റ വിജയം മാത്രം അകലെയാണ് പ്ലേയോഫിൽ നിന്ന്. രാജസ്ഥാന്റെ ഇന്നത്തെ തോൽവിയോടെ ആർ സി ബി പ്ലേ ഓഫ് ലേക്ക് കടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more