1 GBP = 106.75
breaking news

സ്കോട്ട്ലൻഡിൽ അന്തരിച്ച ജേക്കബ് ചാക്കോയ്ക്ക് കുടിയേറിയ മണ്ണില്‍ തന്നെ അന്ത്യ വിശ്രമം.

സ്കോട്ട്ലൻഡിൽ അന്തരിച്ച ജേക്കബ് ചാക്കോയ്ക്ക് കുടിയേറിയ മണ്ണില്‍ തന്നെ അന്ത്യ വിശ്രമം.

ഷാജി കൊറ്റിനാട്ട്

സ്കോട്ട്ലണ്ടിലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും കഴിഞ്ഞ 4 പതിറ്റാണ്ടായി വടക്കേ ഇന്ത്യയിലും, ഗള്‍ഫിലും, ബ്രിട്ടനിലും, ആരോഗ്യ സേവന രംഗത്ത് നേഴ്സ് ആയി പ്രവർത്തിച്ചു വന്നിരുന്ന റാന്നി, ചെത്തോങ്കര സ്വദേശിയും, ഇപ്പോൾ സ്കോട്ട്ലണ്ടിലെ ഗ്രേയ്ന്ജ്മോത്തിൽ 23 വര്‍ഷമായി താമസിക്കുന്ന അന്തരിച്ച വാഴയിൽ ജേക്കബ് ചാക്കോ(68)യുടെ അന്ത്യ യാത്രയും
സംസ്കാര കര്‍മ്മങ്ങളും നാളെ മെയ് 13 തിങ്കളാഴ്ച 9 മണി മുതൽ ആരംഭിക്കും. മെയ് 2നായിരുന്നു ജേക്കബ് ചാക്കോയുടെ അന്ത്യം.

സംസ്കാര ശുശ്രൂഷകള്‍ ക്ക് നേതൃത്വം നല്‍കുന്നത് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയൺ കോർഡിനേറ്റർ & സ്‌പെഷ്യൽ പാസ്റ്റർ റെവ ഡോ. കുര്യാക്കോസ് തടത്തിലായിരിക്കും. സഭയുടെ സ്കോട്ലൻഡ, ഗ്ലാസ്ഗോ, അബർഡീൻ, ബെൽഫാസ്റ്റ് മിഷനുകളുടെ ചാപ്ലിന്ലിന്‍ റെവ ഫാ. ലൂക്കോസ് കന്നിമേൽ സഹ കാർമീകനായിരിക്കും. സീറോ മലബാര്‍ സഭയുടെ എഡിൻബൊറോ ചാപ്ലിൻ റെവ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി പ്രാർത്ഥന സമര്‍പ്പിക്കും.

സഭയിലും,സമൂഹത്തിലും സജീവ സാന്നിധ്യവും,ലളിത ജീവിതവും സൗമ്യ മുഖമായിരുന്നു ജേക്കബ് അച്ചായൻ. ഭാര്യ മേരി ജേക്കബ്, മാള സ്വദേശി ആണ്. മക്കള്‍ Dr.Jaison, Jeff, Jenny, മരു മക്കള്‍, ജൂലി, ജെയിംസ, Dr. Amala, ഒരു സഹോദരൻ Sabu vazhayil കുടുംബത്തോട് ഒപ്പം Falkirkirkil ഉണ്ട്. ബാക്കി Sahodharangal നാട്ടിലാണ് ദുഖാർത്ഥരായ കുടുംബാന്ഗങ്ങൾക്കു അനുശോചനം അറിയിച്ചുകൊണ്ടും, വിവിധ മേഖലകളിലെ, വ്യക്തികളും സംഘടനകളും എന്തു സഹായത്തിനും പ്രത്യേകിച്ച്, Falkirk മലയാളി കൂട്ടായ്മ, ഭാരവാഹികൾ, കുടുംബത്തോടൊപ്പം ഉണ്ട്. FMA യുടെ ഭാരവാഹികൾ അനുശോചനം അറിയിച്ചു. Glasgow, Scotland Malayali Association ന്റെ ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.

Funeral service& view നടത്തുന്ന address:-
Dundas Funeral Home, Grangemouth. FK 8AF
Scotland.
LIVESTREAM 🔗

Funeral Service of Mr Jacob Chacko Vazhayil (68)

13/05/2024 | 07:00 AM

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more