1 GBP = 107.59

ഗ്ലാസ്ഗോയിൽ പഠിക്കുവാൻ വന്ന വിദ്യാർഥി മരിച്ച നിലയിൽ

ഗ്ലാസ്ഗോയിൽ പഠിക്കുവാൻ വന്ന വിദ്യാർഥി മരിച്ച നിലയിൽ

ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ പഠിക്കുവാൻ വന്ന പാലക്കാട് സ്വദേശി വെങ്കിട്ടരാമൻ വിജേഷിനെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടിൽ നിന്നും ഭാര്യ നിരന്തരം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് കൂട്ടുകാരെ വിളിച്ച് പറഞ്ഞതനുസരിച്ച് അവർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ വെങ്കിട്ടരാമൻ വിജേഷിനെ റൂമിൽ കണ്ടെത്തിയത്
.നിലവിൽ വെങ്കിട്ട രാമനും കുടുംബവും ഡൽഹി താമസക്കാരാണ് . പഠനശേഷം സ്റ്റേ ബാക്കിൽ താമസിച്ച് വരികയായിരുന്നു.. പോലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകു.

വെങ്കട്ട രാമൻറെ നിര്യാണത്തിൽ യുക്മ ദേശീയ, റീജിയണൽ നേതൃത്വം, സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി പ്രസിഡൻറ് ബിജു ജേക്കബ് എന്നിവർ അനുശോചനം അറിയിച്ചു. പരേതന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുവാൻ സ്കോട്ട്‌ലൻഡ് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more