1 GBP = 108.13
breaking news

ഗ്ലോസ്റ്റെർഷയർ മലയാളി അസോസിയേഷൻ ചെൽറ്റനാം യൂണിറ്റിന് നവ നേതൃത്വം

ഗ്ലോസ്റ്റെർഷയർ മലയാളി അസോസിയേഷൻ ചെൽറ്റനാം യൂണിറ്റിന് നവ നേതൃത്വം

മെയ് 6നു ബാങ്ക് ഹോളിഡേ ദിനത്തിൽ വിപുലമായി ആഘോഷിച്ച ബാർബിക്യുവിനു ശേഷം എല്ലാ അംഗങ്ങളും ചേർന്ന് പുതിയ നേതൃ നിരയെ തിരഞ്ഞെടുത്തു.

ഇപ്പോഴത്തെ ഭാരവാഹികളായ പ്രസിഡന്റ് ഫ്ലോറെൻസ് ഫെലിക്സ്, സെക്രട്ടറി നയന അരുൺ, ട്രെഷറർ ജെയ്സൺ മണവാളൻ, വൈസ് പ്രസിഡന്റ് സ്മിത റോബി, ജോയിന്റ് സെക്രട്ടറി റെൻസി സിബി, ജോയിന്റ് ട്രെഷറർ സന്തോഷ് ലൂക്കോസ് എന്നിവരുടെ നേതൃപാഠവവും, ചിട്ടയോടെ ഉള്ള കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും മുഴുവൻ അംഗങ്ങളും അഭിനന്ദിച്ചു.

ബാർബിക്കുവും ഗെയിംസും ഭംഗിയായി നടത്തികൊണ്ടുപോകുന്നതിനു സീനിയർ അംഗങ്ങളായ റോബി മേക്കര, സണ്ണി ലൂക്കോസ്, വിനോദ് മാണി, മാത്യു അമ്മായിക്കുന്നേൽ എന്നിവർ നേതൃത്വം കൊടുത്തു.

പുതിയ ഭാരവാഹികൾ
പ്രസിഡൻറ് – ജഡ്സൺ ആലപ്പാട്ട്
സെക്രട്ടറി – രമ്യ വിജീഷ്
ട്രഷറർ – ബിനോയ് വാഴത്തറ ജോയ്
വൈസ് പ്രസിഡന്റ് – ജിസ് ജോ വിൽട്ടൻ
ജോയിന്റ് സെക്രട്ടറി – രമ്യ മാർട്ടിൻ
ജോയിന്റ് ട്രെഷറർ – സുബിൻ ടോമി

ജി എം എ സെക്രട്ടറി ബിസ് പോൾ മണവാളനും, യുക്മ സൗത്ത് വെസ്റ്റ് സെക്രട്ടറി സുനിൽ ജോർജും, യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയും സ്ഥാനം ഒഴിയുന്ന ഭാരവാഹികളെ അഭിനന്ദിക്കുകയും പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more