1 GBP = 105.48
breaking news

പനമ്പള്ളി നഗറിൽ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു

പനമ്പള്ളി നഗറിൽ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞുകൊന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു

കൊച്ചി പനമ്പള്ളി നഗറിൽ അമ്മ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു.
കൊച്ചി കോർപ്പറേഷനും പൊലീസും ചേർന്നാണ് സംസ്കരിച്ചത്. കുഞ്ഞിനെ സംസ്കരിക്കാനുള്ള സമ്മതപത്രം പൊലീസിന് യുവതി എഴുതി നൽകി.

മണിക്കൂറുകൾ മാത്രമുള്ള ആയുസിൽ അനുഭവിച്ച് തീർത്ത വേദനകൾ. മോർച്ചറിയുടെ തണുപ്പിൽ വിറങ്ങലിച്ചു പോയ കുഞ്ഞു ശരീരം സൂക്ഷിച്ചപെട്ടി പുല്ലേപ്പടി പൊതുശ്മശാനത്തിലേക്ക് എത്തിയ ആംബുലൻസിൽ നിന്നുംപൊള്ളുന്ന വേദനയോടെയാണ് പൊലീസുകാർ പുറത്തേക്ക് എടുത്തു വച്ചത്. മൃതദേഹത്തിന് മുകളിൽ പൂക്കളും കളിപ്പാട്ടവും നൽകിയായിരുന്നു മടക്കയാത്ര.

മാസങ്ങൾക്ക് മുൻപ് കൊച്ചിയിൽ അമ്മയും രണ്ടാം അച്ഛനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ കുഞ്ഞിന്
അന്ത്യ വിശ്രമം ഒരുക്കിയതിന് സമീപമായാണ് നവജാത ശിശുവിന്റെ മൃതദേഹവും സംസ്കരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more