1 GBP = 107.38
breaking news

ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ‘പരിശുദ്ധാത്മ അഭിഷേക ഓൺലൈൻ ധ്യാനം’ മെയ് 9 മുതൽ; ധ്യാന പരമ്പരക്ക്‌ പ്രശസ്ത ധ്യാന ഗുരുക്കൾ ശുശ്രുഷകൾ നയിക്കും.

ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ‘പരിശുദ്ധാത്മ അഭിഷേക ഓൺലൈൻ ധ്യാനം’ മെയ് 9 മുതൽ; ധ്യാന പരമ്പരക്ക്‌ പ്രശസ്ത ധ്യാന ഗുരുക്കൾ ശുശ്രുഷകൾ നയിക്കും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി ‘പരിശുദ്ധാത്മ അഭിഷേക ധ്യാനം’ സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും.

“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു”.ലുക്കാ 4:18

ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ SH, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി V C , ഫാ. ജെയിംസ് കോഴിമല, ഫാ. ജോയൽ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്‌നേഷ്യസ് കുന്നുംപുറത്ത് O C D, ഫാ ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യൻ വെള്ളമത്തറ, ഫാ. ജോൺ വെങ്കിട്ടക്കൽ, ഫാ.സെബാസ്റ്റ്യൻ വർക്കി CMI, ഫാ. ജോജോ മഞ്ഞളി CMI തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കൾ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രുഷകൾക്കു നേതൃത്വം വഹിക്കും.

ചിന്തയിലും, പ്രവർത്തിയിലും,ശുശ്രൂഷകളിലും കൃപകളുടെയും, നന്മയുടെയും, കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും, സാന്നിദ്ധ്യവും അനുഭവിക്കുവാനും, അനുകരണീയമായ ജീവിതം നയിക്കുന്നതിനും ഉള്ള കൃപകളുടെ ശുശ്രുഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്.

മെയ് 9 മുതൽ ആരംഭിക്കുന്ന ഓൺലൈൻ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം ഏഴര മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിച്ച്‌ പ്രെയ്‌സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടേ രാത്രി ഒമ്പതു മണിയോടെ അവസാനിക്കും.

ദൈവീകമായ പ്രീതിയും, കൃപയും ആർജ്ജിക്കുവാനും, അവിടുത്തെ സത്യവും നീതിയും മനസ്സിലാക്കുവാനും, അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തിൽ പങ്കു ചേരുവാൻ ഏവരെയും k

ZOOM ID: 5972206305 , PASSCODE – 1947
Date & Time: May 9th to 19th From 19:30-21:00

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more