1 GBP = 109.59

സ്റ്റോയ്‌നിസ് കൊടുങ്കാറ്റ്; രക്ഷയില്ലാതെ ചെന്നൈ; ലഖ്‌നൗവിന് 6 വിക്കറ്റ് ജയം

സ്റ്റോയ്‌നിസ് കൊടുങ്കാറ്റ്; രക്ഷയില്ലാതെ ചെന്നൈ; ലഖ്‌നൗവിന് 6 വിക്കറ്റ് ജയം

ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 6 വിക്കറ്റിന്റെ ജയമാണ് നേടിയിരിക്കുന്നത്. 211 റണ്‍സ് മൂന്ന് പന്ത് ശേഷിക്കെ ലഖ്‌നൗ മറികടന്നു. മാര്‍ക്കസ് സ്റ്റോയിനിസിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ലഖ്‌നൗ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സ്റ്റോയ്‌നിസ് 124 റണ്‍സാണ് അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി റിതുരാജ് ഗെയ്ക്വാദും സെഞ്ച്വറി നേടി. 60 പന്തില്‍ നിന്നും ഗെയ്ക്വാഡ് 108 റണ്‍സാണ് അടിച്ചെടുത്തത്

15 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത നിക്കോളാസ് പുരാനും ആറ് പന്തില്‍ നിന്ന് 17 റണ്‍സെടുത്ത ദീപക് ഹൂഡയും ലഖ്‌നൗവിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചു. മികച്ച തുടക്കമായിരുന്നില്ല ഇന്ന് ലഖ്‌നൗവിന് ഉണ്ടായിരുന്നത്. ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡികോക്ക് പുറത്തായി. കെ എല്‍ രാഹുല്‍ 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത് മടങ്ങി. ദേവ്ദത്ത് പടിക്കലിനും 12 റണ്‍സ് മാത്രമേ നേടാനായുള്ളൂ. സ്റ്റോയ്‌നിസ് കൊടുങ്കാറ്റിന്റെ കരുത്തിലാണ് ലഖ്‌നൗ വിജയം പിടിച്ചെടുത്തത്.

ടോസ് നേടിയ ലഖ്‌നൗ ചെന്നൈയെ ആദ്യം ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഗെയ്ക്വാഡിന്റെ സെഞ്ച്വറിയാണ് ചെന്നൈയ്കക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 12 ബൗണ്ടറിയും മൂന്ന് സിക്‌സറും താരം നേടി. അവസാന പന്തില്‍ ബൗണ്ടറി നേടിയ ധോണിയും ആരാധകര്‍ക്ക് ആവേശം സമ്മാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more