ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് 65960 ഇന്ത്യക്കാർ അമേരിക്കൻ പൗരന്മാരായി മാറിയെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ട്. പുതുതായി അമേരിക്കക്കാരാവുന്ന പൗരന്മാരുടെ എണ്ണത്തിൽ മെക്സിക്കോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. അമേരിക്കയിലുള്ള 42% ത്തോളം വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനിയും അമേരിക്കൻ പൗരത്വം നേടാനുള്ള യോഗ്യതകൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
2022ൽ അമേരിക്കയിൽ വിദേശത്ത് ജനിച്ച 46 ദശലക്ഷം ആളുകൾ താമസിച്ചിരുന്നതായി അമേരിക്കൻ സെൻസസ് ബ്യൂറോയുടെ അമേരിക്കൻ കമ്മ്യൂണിറ്റി ഡാറ്റ ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയിലെ ആഗ ജനസംഖ്യയായ 333 ദശലക്ഷത്തിന്റെ 14% മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ വിഭാഗത്തിൽ 53% വരുന്ന 24.5 ദശലക്ഷം പേർ സ്വാഭാവിക പൗരത്വം നേടാൻ യോഗ്യരാണ്. 2022 സാമ്പത്തിക വർഷത്തിൽ 9.69 ലക്ഷം പേർ പുതുതായി അമേരിക്കൻ പൗരന്മാരായി മാറിയിട്ടുണ്ട്. പുതുതായി അമേരിക്കയിൽ പൗരത്വം നേടിയ വിദേശുകളിൽ കൂടുതൽ പേരും മെക്സിക്കോയിൽ നിന്നുള്ളവരാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും ഫിലിപ്പീൻസ്, ക്യൂബ, ഡൊമിനിക്കൽ റിപ്പബ്ലിക്ക് രാജ്യങ്ങളിൽ നിന്നുള്ളവർ തൊട്ടുപിന്നിലുമാണ്.
128878 മെക്സിക്കോ ആരാണ് പുതുതായി അമേരിക്കൻ പൗരന്മാരായത്. ഫിലിപ്പീൻസിൽ നിന്നുള്ള 53413 പേരും അമേരിക്കക്കാരായി. ക്യൂബയിൽ നിന്ന് 46913 പേർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചു. 34,525 പുതിയ അമേരിക്കൻ പൗരന്മാർ ഡൊമിനിക് റിപ്പബ്ലിക്കിൽ നിന്നുള്ളവരാണ്. 33246 പേർ വിയറ്റ്നാമിൽ നിന്നും 27038 പേർ ചൈനയിൽ നിന്നും പൗരത്വം ഉപേക്ഷിച്ച് അമേരിക്കൻ പൗരത്വം നേടി.
2023 വിദേശത്ത് ജനിച്ച അമേരിക്കൻ പൗരന്മാരുടെ എണ്ണത്തിൽ 28,31,330 പേരുമായി ഇന്ത്യ മെക്സിക്കോയ്ക്ക് പിന്നിൽ രണ്ടാമതായിരുന്നു. മെക്സിക്കോയിൽ നിന്നുള്ള 1,06,38,429 പേരായിരുന്നു അമേരിക്കൻ പൗരന്മാർ. ചൈനയിൽ നിന്നുള്ള 22,25,447 പേർ 2023ല്‍ അമേരിക്കൻ പൗരന്മാരിൽ ഉണ്ടായിരുന്നു.
2023 സാമ്പത്തിക വർഷത്തിന്റെ അവസാനം അമേരിക്കയിൽ 4.08 പൗരത്വ അപേക്ഷകൾ പരിഗണനയിൽ ഉണ്ടായിരുന്നു. 2022ൽ 5.50 ലക്ഷം അപേക്ഷകൾ ആയിരുന്നു ഇത്തരത്തിൽ ലഭിച്ചത്. അതിനു മുൻപ് 2021ൽ 8.40 ലക്ഷം അപേക്ഷകൾ കിട്ടിയിരുന്നു.
അമേരിക്കയിൽ പൗരത്വത്തിനായി കുടിയേറ്റ പൗരത്വ നിയമപ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ വ്യക്തികൾ പൂർത്തീകരിക്കേണ്ടതുണ്ട്. നിയമപരമായി സ്ഥിരമായി അഞ്ചുവർഷം തുടർച്ചയായി അമേരിക്കയിൽ താമസിക്കണം എന്നുള്ളത് ഇതിൽ ഒന്നാണ്.
click on malayalam character to switch languages