1 GBP = 106.76
breaking news

പഞ്ചാബ് വീണു; ഗുജറാത്തിന് മൂന്നു വിക്കറ്റ് ജയം

പഞ്ചാബ് വീണു; ഗുജറാത്തിന് മൂന്നു വിക്കറ്റ് ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന് ജയം. മൂന്ന് വിക്കറ്റുകളുടെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 143 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ഗുജറാത്തിന്റെ സീസണിലെ നാലാം ജയമാണിത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 36 റണ്‍സ് എടുത്ത രാഹുല്‍ തെവാട്ടിയയും 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഗുജറാത്തിനായി തിളങ്ങി. പഞ്ചാബ് 142 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. നാലു വിക്കറ്റ് എടുത്ത സായി കിഷോറാണ് പഞ്ചാബിനെ വരിഞ്ഞുമുറുക്കിയത്. എട്ടാം മത്സരത്തില്‍ ആറാംതോല്‍വി വഴങ്ങിയതോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സങ്കീര്‍ണമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more