1 GBP = 105.48
breaking news

നരേന്ദ്രമോദി 15ന് തിരുവനന്തപുരത്ത്; കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പൊതുസമ്മേളനം

നരേന്ദ്രമോദി 15ന് തിരുവനന്തപുരത്ത്; കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പൊതുസമ്മേളനം


പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് തിരുവനന്തപുരത്ത്. കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. രണ്ടു കേന്ദ്ര മന്ത്രിമാർ മത്സരരംഗത്ത് നിൽക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെയും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നു.

ഈ മാസം 15-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിന്റെയും വി.മുരളീധരന്റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോത്തൻകോട് എൻഡിഎ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ രീതിയില്‍ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more