1 GBP = 107.59

യു കെ യിൽ മലയാളി ഫോട്ടോഗ്രാഫർ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

യു കെ യിൽ മലയാളി ഫോട്ടോഗ്രാഫർ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

വെയ്ല്‍സ് : യു കെ യിലെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഫോട്ടോഗ്രാഫര്‍ ന്യൂ റ്റൗണില്‍ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശി ശ്രീ അജോ ജോസഫാണ് (41 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ 10 ബുധനാഴ്ച്ച മരണമടഞ്ഞത്.

പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാ മെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും മരണം സംഭവിച്ചിരുന്നു. നേഴ്‌സിങ് ഏജന്‍സിയുടെ കീഴില്‍ ആണ് ശ്രീ അജോ ജോസഫ് ജോലി ചെയ്തിരുന്നത്.

ഉഴവൂരിലെ ആദ്യകാല ഫോട്ടോ സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോ ഉടമ ശ്രീ ജോസഫിന്റെ മകനാണ് ശ്രീ അജോ ജോസഫ്. ഒരു പതിറ്റാണ്ട് മുന്‍പ് യു കെ യില്‍ എത്തിയ ശ്രീ അജോ ജോസഫ് പിന്നീട് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിടെയെത്തി ഏറെ കാലം ശ്രീ അജോ ജോസഫ് സ്റുഡിയോയുടെ മേല്‍ നോട്ടത്തിലും സജീവമായി. കോവിഡിന് ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി രംഗത്ത് ഉണ്ടായ ബിസിനസ് ശോഷണം അജോയെയും പിടി കൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും യുകെയിലെത്തിയത്.

അജോ ജോസെഫിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി പീറ്റർ താണോലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more