1 GBP = 107.59

എം എം സി എ മുൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മോനച്ചൻ ആൻറണിയുടെ ഭാര്യാപിതാവ് നിര്യാതനായി

എം എം സി എ മുൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മോനച്ചൻ ആൻറണിയുടെ ഭാര്യാപിതാവ് നിര്യാതനായി

എം എം സി എ മുൻ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം മോനച്ചൻ ആൻറണിയുടെ ഭാര്യ ജെൻസി മോനച്ചൻ്റെ പിതാവ് മാടമ്പിതൈയിൽ എം.ഒ എബ്രഹാം (84) നിര്യാതനായി. ഭാര്യ എടത്വ കറുകയിൽ പരേതയായ അന്നമ്മ. മക്കൾ ജെൻസി, ജാസ്മിൻ, ജെസ്റ്റിൻ. മരുമക്കൾ മോനച്ചൻ തരകംപറമ്പിൽ, പുളിങ്കുന്ന്, ഉമേഷ് അയർകുന്നം, ജീനാ ചിന്തലക്കൽ, ചീരഞ്ചിറ.
സംസ്കാര ശുശ്രൂഷകൾ നാളെ ബുധൻ രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് ഇത്തിത്താനം സെൻ്റ്.മേരീസ് പള്ളിയിൽ അടക്കം ചെയ്യുന്നതാണ്.

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, വൈസ് പ്രസിഡൻറ് ഷിജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ എം എം സി എ പ്രസിഡൻ്റ് സുമേഷ് രാജൻ തുടങ്ങിയവർ അനുശോചിച്ചു. പരേതന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more